പെരിന്തൽമണ്ണ: മലപ്പുറം ജില്ല കരാട്ടെ അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ല കരാട്ടെ ടൂർണമെന്റിൽ മികച്ച നേട്ടവുമായിശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിഅ വിദ്യാർത്ഥികൾ.

വിവിധ വിഭാഗങ്ങളിലായിമുഹമ്മദ് യാസിർ റംസാൻ, വി. റഹ്മത്തുള്ള എന്നിവർ ഒന്നാം സ്ഥാനവും പി. തൻവീർരാം സ്ഥാനവും ഇ.കെ. ഷാമിൽ, കെ.പി. മുഹമ്മദ് ഇർഷാദ്, ബാസിൽ അമീൻ എന്നിവർമൂന്നാം സ്ഥാനവും കരസ്ഥമാക്കി.അൽജാമിഅ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒക്കിനാവൻ ഷൊറിനറിയൂ കരാട്ടെ ആൻഡ്കുബഡോ യൂണിറ്റിൽ സെൻസായി പി.അബ്ദുൽ ശമീറിന് കീഴിൽ മുപ്പതോളംവിദ്യാർത്ഥികൾ പരിശീലനം തേടുന്നു്.

വിജയികളെ അനുമോദിക്കുന്ന ചടങ്ങ് അൽ ജാമിഅ റെക്ടർ ഡോ.അബ്ദുൽ സലാംഅഹ്മദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് റെക്ടർ ഇല്യാസ് മൗലവി സമ്മാനദാനവുംഅവാർഡ് വിതരണവും നിർവ്വഹിച്ചു. അക്കാദമിക്ക് കൗൺസിൽ ചെയർമാൻ ഡോ.കൂട്ടിൽമുഹമ്മദലി, സമീർ കാളിക്കാവ്, എ.ടി.ഷറഫുദ്ദീൻ, ഡോ.സാഫിർ തുടങ്ങിയവർപങ്കെടുത്തു.