കോഴിക്കോട്: ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത കാമറാൻ വേണു ഒരുക്കിയ 'കാർബൺ' എന്ന പുതിയ ചിത്രത്തിന്റെ കൈ്‌ളമാക്‌സിൽ എന്താണ് സംഭവിച്ചത് എന്നതിനെചൊല്ലി സോഷ്യൽ മീഡിയിൽ പൊരിഞ്ഞ ചർച്ച.സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സനിമാസ്വാദകർക്ക് ഒന്നും പിടികിട്ടിയിട്ടില്‌ളെന്ന് ഈ ചർച്ച വ്യക്തമാക്കുന്നു.ഫഹദിന്റെ നായകന് വിഷക്കൂണുകഴിച്ച് മനോവിഭ്രാന്തയുണ്ടായെന്ന് ഒരുപക്ഷം പറയുന്നത്.

യാഥാർഥ്യവും ഫാന്റസിയും കൂട്ടിക്കലർത്തിയുള്ള മാജിക്കൽ റിയലിസമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നത്. ഫഹദിന്റെ സിബിയെന്ന അത്യാഗ്രഹിയായ നായകന് യഥാർഥത്തിൽ നിധി കിട്ടിയെന്നും ഇല്‌ളെന്നും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.പക്ഷേ ഒന്നുപറയാം ഫാന്റസി സീനുകളും റിയൽ സീനുകളും വേർതിരിച്ച് അറിയാതെ സാധാരണക്കാരായ പ്രേക്ഷകർ അമ്പരന്നിരിക്കയാണ്. ഇത്രയും ചർച്ചകൾ ഉണ്ടായിട്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.ഓരോരുത്തരും അവനവന് യുക്തിമായ രീതയിൽ വ്യാഖ്യാനിക്കട്ടെ എന്ന നിലപാടിലാണ് ഇവർ.

ചിത്രാന്ത്യത്തിൽ ഘോരവനത്തിൽ ഒറ്റപ്പെട്ട് നിധിതേടുന്ന നായകനെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്.വെള്ളവും ഭക്ഷണവും തീർന്ന് പരിക്ഷീണനായ ഫഹദിന്റെ സിബിയെന്ന കഥാപാത്രം വിശപ്പടക്കാനായുള്ള എന്തെങ്കിലും കണ്ടത്തൊനുള്ള ശ്രമത്തിലാണ്. ചളിവെള്ളം കുടിച്ച് അയാൾ ചർദിച്ച് അവശനാവുന്നു. കുറേ കൂണുകൾ കണ്ടത്തെിയതോടെ അവ എങ്ങനെയൊക്കെയോ തിന്നുകയാണ് സിബി.തുടർന്ന് ഒരു മരത്തിലെ കാട്ടുഫലങ്ങൾ പറിക്കാനായി കയറിയ അയാൾ തലകറങ്ങി ഒരു കൊക്കയുടെ അരികിലേക്ക് പതിക്കയാണ്.( ഇവിടെ കഴിച്ചത് വിഷക്കൂണാണെന്ന രണ്ട് ഫൂട്ടേജ് ഷോട്ടുകളിലൂടെ സംവിധായകൻ സൂചന തരുന്നുണ്ട്) ആഴമേറിയ കൊക്കയിലേക്ക് വീഴാതെ ഒരു വള്ളിയിൽ തൂങ്ങിനിൽക്കുന്ന സിബിയെ നായികമായ സമീറ ( മംമ്ത മോഹൻദാസ്) വലിച്ചുയർത്തുന്നു.

ഇത് സിബിയുടെ ഫാന്റസിയാണെന്ന് ചിത്രത്തിൽ വ്യക്തമാണ്.നമ്മൾ വിട്ടിട്ടു പോയിടത്താവും നിധിയെന്ന സമീറയുടെ വാക്കുകളും തുടർന്ന് സിബി കരടിമടയിലൂടെയാക്കെ നൂണ്ടുവരുന്ന രംഗങ്ങളാണ് പിന്നീട്. അതിനുശേഷം കാണിക്കുന്ന റിയലിസ്റ്റിക്കെന്ന് തോനുന്ന രംഗത്ത് പരിക്കേറ്റ് പുല്ലിൽ കിടക്കുന്ന സിബി, ആഞ്ഞുപെയ്യുന്ന മഴയിൽ തൊണ്ട നയക്കുന്ന രംഗങ്ങളാണ്.ഇവിടെ വീണ്ടും ഫാന്റസി വരുന്നു.അങ്ങനെ ആഞ്ഞുപൊയ്ത ആ മഴ ചെറു ചാലുകളായി വലിയ അരുവികളായി നീങ്ങുമ്പോൾ ആ ജലപ്രവാഹത്തിന്റെ ഓരത്തൊക്കെ സിബി അന്വേഷിച്ചു നടന്ന സ്വർണ്ണ നാണയങ്ങൾ കാണിക്കുന്നു.

ഇവിടെ നിർത്തിയിരുന്നെങ്കിൽ പ്രേക്ഷകർക്ക് എതാണ്ട് ഒർഥം പിടി കിട്ടുമായിരുന്നു.എന്നാൽ വീണ്ടുമൊരു റിയലിസ്റ്റിക്ക് സീനിലൂടെ ചിത്രം തുടരുകയാണ്.കാടിൽ നിന്ന് രക്ഷപ്പെട്ട സിബി ഞൊണ്ടി ഏന്തിവലിഞ്ഞ് ഒരു തമിഴ് ഗ്രാമത്തിലെ റോഡിലത്തെുന്നു.തുടർന്ന് അതിലൂടെ വരുന്ന ഒരു ജീപ്പിന്റെ ഡ്രൈവറോട് താൻ യാത്ര പുറപ്പെട്ട ചീങ്കണ്ണിപ്പാറയെക്കുറിച്ച് ചോദിക്കുന്നു.അത് കേരളത്തിലാണെന്നും ഇവിടെ നിന്ന് ചെക്ക്‌പോസ്റ്റ് കടന്ന് പോകേണ്ടതുണ്ടെന്നും വലിയ തുകയാവുമെന്നും തമിഴിൽ ഡ്രൈവർ പറയുമ്പോൾ, ഇത് എടുക്കുമോയെന്ന് ചോദിച്ച് പഴയ രാജമുദ്രയുള്ള ഒരു സ്വർണ്ണനാണയം കീശയിൽനിന്ന് എടുത്തുകാട്ടുന്ന സിബിയിലാണ് ചിത്രം അവസാനിക്കുന്നത്.

ഇതോടെ അതുവരെ പ്രേക്ഷകർ ധരിച്ചുവെച്ച ധാരണ പൊളിയുന്നു.സിബിക്ക് ശരിക്കും നിധി കിട്ടിയെന്ന ധാരണയാണ് ഇവിടെ വരുന്നത്.അതല്‌ളെങ്കിൽ ഈ സീനും ഫാന്റസിയാണെന്ന വ്യാഖ്യാനത്തിൽ പെടുത്തേണ്ടിവരും. ഈ കൂട്ട കൺഫ്യൂഷനാണ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായയത്. സാധാരണരംഗത്തിന്റെ തുടർച്ചയെന്നോണം ഫാന്റസി കുത്തിക്കയറ്റുന്ന രംഗങ്ങൾ ചിത്രത്തിൽ വേറെയുമുണ്ട്. സിബി ആന ബിസിനസ് തുടങ്ങുന്ന സമയത്ത് പരിചയപ്പെടുന്ന വീട്ടിലെ ആനക്കാരനായ സൗബിന്റെ കഥാപാത്രം പുറത്തിറങ്ങിയ ശേഷം പറയുന്നുണ്ട്,

അങ്ങനെയാരു ആന തന്നെയില്ലെന്നും താൻപോലും മരിച്ച് കഴിഞ്ഞശേഷമാണ് ഈ രംഗത്തേക്ക് എത്തിയതെന്നും. തുടർന്ന് അയാൾ സിബിയെ ഓടിക്കുന്നു, ചെവിക്ക് തോട്ടിയിട്ട് വലിക്കുന്നു. ഇതോടെ സ്വപനം കണ്ട് ഞെട്ടി ഉണരുന്ന സിബിയെയാണ് പിന്നീട് കാണിക്കുന്നത്. ഇവിടെയുള്ള സംശയം ഈ ആന ബിസിനസ് മൊത്തമായി സ്വപ്നമായിരുന്നോ, അതോ തോട്ടിവലിമാത്രമായിരുന്നോയെന്നാണ്.ചിത്രം അതിന് ഉത്തരം തരുന്നില്ല.കൈ്‌ളമാക്‌സിൽ വെള്ളംകിട്ടാതെ പരിക്ഷീണനായി കാട്ടിലൂടെ അലയുന്ന നായകന്റെ മുമ്പിലും എത്തുന്നുണ്ട് ആനയെ അന്വേഷിച്ച് അതേ പാപ്പാൻ!

ഇതൊക്കെ ഫാന്റസിയും റിയലിസവും കൂട്ടിയതാണെന്നൊക്കെ മറുപടി പറഞ്ഞ് ചില ആരാധകരും രംഗത്തത്തെിയിട്ടുണ്ട്.പക്ഷേ സീൻ ബൈ സീനായി എന്താണ് ഇതിന്റെ അർഥമെന്നുള്ള ചോദ്യങ്ങളിൽ അവർക്കും ഉത്തരംമുട്ടുന്നു. അതേസമയം ചിത്രാന്ത്യത്തിൽ സംവിധായകൻ പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പരിഹസിക്കയാണെന്നും ഇത് ശുദ്ധമായ ജാടയാണെന്ന് സത്യസന്ധമായി അഭിപ്രായപ്പെടുന്നവരുമുണ്ട്.കൂടുതൽപേരും അവരുടെ കൂടെയാണ്.കൈ്‌ളമാക്‌സിലെ ഏതാനും രംഗങ്ങൾ മാറ്റിനിർത്തിയിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുമായിരുന്നു ഈ 'കാർബൺ' എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഫഹദ് ഫാസിലിന്റെ പ്രകടനവും വലിയതോതിൽ പ്രേക്ഷക ശ്രദ്ധ പടിച്ചു പറ്റിയിരുന്നു.