- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ഫ് തന്നേക്കാൾ 12 വയസ് മൂത്ത അമൃതാ സിങിനെ വിവാഹം കഴിക്കുമ്പോൾ ഞാനും ആ വിവാഹത്തിന് സാക്ഷിയായിരുന്നു; അന്നെനിക്ക് പത്ത് വയസ്: വെളിപ്പെടുത്തലുമായി കരീനാ കപൂർ
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കരീനാ കപൂറും സെയ്ഫ് അലീഖാനും വിവാഹിതരാകുന്നത്. അതുകൊണ്ട് തന്നെ ഇരുവരും മനസ്സിൽ ഒരുപാട് താലോലിച്ചിരുന്ന ദിവസമായിരുന്നു ഫെബ്രുവരി 14. വാലന്റൈൻസ് ഡേ. വിവാവാഹം കഴിഞ്ഞെങ്കിലും കമിതാക്കൾക്കുള്ള ഈ ദിവസം ഇരുവരും ഇപ്പോഴും വിപുലമായി തന്നേ ആഘോഷിക്കാറുണ്ട്. 2018ലെ വാലന്റൈസ് ഡേ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഈ നിമിഷത്തിൽ തന്റെ ഭർത്താവും പ്രാണപ്രിയനുമായ സെയ്ഫ് അലീഖാന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് കരീന. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പാരീസിലായിരുന്നു ഞങ്ങൾ ഇരുവരും. ഒരിക്കൽ നോത്തർദാം പള്ളി സന്ദർശിക്കാൻ ഞങ്ങൾ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തിൽ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. സെയ്ഫിന്റെ അമ്മയും അച്ഛനും (ഷർമിള ടാഗോർ, മൺസൂൺ അലിഖാൻ പട്ടൗഡി) അനുരാഗം തുറന്ന് പറയുന്നത് പാരീസിൽ വച്ചാണ്. അപ്പോഴേക്കും ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നു. നടിയും നിർമ്മാതാവുമായ അമൃത റാവു ആയിരുന്നു സെയ്ഫിന
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കരീനാ കപൂറും സെയ്ഫ് അലീഖാനും വിവാഹിതരാകുന്നത്. അതുകൊണ്ട് തന്നെ ഇരുവരും മനസ്സിൽ ഒരുപാട് താലോലിച്ചിരുന്ന ദിവസമായിരുന്നു ഫെബ്രുവരി 14. വാലന്റൈൻസ് ഡേ. വിവാവാഹം കഴിഞ്ഞെങ്കിലും കമിതാക്കൾക്കുള്ള ഈ ദിവസം ഇരുവരും ഇപ്പോഴും വിപുലമായി തന്നേ ആഘോഷിക്കാറുണ്ട്.
2018ലെ വാലന്റൈസ് ഡേ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഈ നിമിഷത്തിൽ തന്റെ ഭർത്താവും പ്രാണപ്രിയനുമായ സെയ്ഫ് അലീഖാന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് കരീന.
ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പാരീസിലായിരുന്നു ഞങ്ങൾ ഇരുവരും. ഒരിക്കൽ നോത്തർദാം പള്ളി സന്ദർശിക്കാൻ ഞങ്ങൾ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തിൽ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. സെയ്ഫിന്റെ അമ്മയും അച്ഛനും (ഷർമിള ടാഗോർ, മൺസൂൺ അലിഖാൻ പട്ടൗഡി) അനുരാഗം തുറന്ന് പറയുന്നത് പാരീസിൽ വച്ചാണ്. അപ്പോഴേക്കും ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നു.
നടിയും നിർമ്മാതാവുമായ അമൃത റാവു ആയിരുന്നു സെയ്ഫിന്റെ ആദ്യഭാര്യ. സെയ്ഫിനേക്കാൾ പന്ത്രണ്ട് വയസ്സ് കൂടുതലായിരുന്നു അമൃതയ്ക്ക്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലിഖാനും ഇബ്രാഹിം അലിഖാനും.
സെയഫും അമൃതയും വിവാഹം കഴിക്കുമ്പോൾ എനിക്ക് വെറും പത്തുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബാംഗങ്ങൾക്കൊപ്പം ഞാനും ആ വിവാഹ്തതിൽ പങ്കെടുത്തിരുന്നു. സെയ്ഫ് എന്റെ ജീവിതപങ്കാളിയാകുമെന്ന് ഒരിക്കലും കരുതിയില്ല- കരീന കൂട്ടിച്ചേർത്തു.
കരീനയേക്കാൾ പത്ത് വയസ്സ് കൂടുതലാണ് സെയ്ഫിന്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016ൽ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. തൈമൂർ അലി ഖാൻ പടൗടി എന്നാണ് കുഞ്ഞിന്റെ പേര്.