സെയ്ഫ് അലി ഖാനുമായുള്ള വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കരീന കപൂർ ഗർഭിണിയാണെന്ന് ബോളുവുഡിൽ വാർത്തകൾ പരക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അന്ന് ചില വെളിപ്പെടുത്തലുകളുമായി നടി രംഗത്തെത്തിയതും വാർത്തയായിരുന്നു. കുട്ടികൾ വേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്നും സെയ്ഫിന് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് കുട്ടികളുണ്ടാകാൻ തിടുക്കമില്ലെന്നും. ഞാനും സെയ്ഫും സാധാരണ ദമ്പതിമാരെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ നടി നിലപാട് മാറ്റിയതായാണ് ബോളിവുഡിൽ പരക്കുന്ന വാർത്ത. മൂന്ന് വർഷത്തിലെറെയായി വിജയകരമായ ദാമ്പത്യ ബന്ധം നയിക്കുന്ന കരീനയ്ക്ക് ഇപ്പോൾ അമ്മയാകണമെന്ന് ആഗ്രഹം വന്നതായാണ് റിപ്പോർട്ട്. ഭർത്താവിന്റെ കുട്ടികളെ സ്വന്തം മക്കളായി കാണുന്ന കരീന അമ്മയാകുവാനും സ്വസ്ഥമായ കുടുംബജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിനിമയിലെ തിരക്ക് മൂലം അതെന്നു സാധ്യമാകുമെന്ന് മാത്രം കരീനയ്ക്ക് നിശ്ചയമില്ല.

അമൃത സിങുമായുള്ള 12വർഷത്തിലധികം നീണ്ട് നിന്ന് ആദ്യ വിവാഹബന്ധത്തിൽ സെയ്ഫ് അലിഖാന് രണ്ട് കുട്ടികളുണ്ട്. സെയ്ഫിന്റെ മക്കൾ സ്വന്തം മക്കളാണെന്നാണ് കരീന കരുതുന്നതത്രേ. അതിനാൽ തന്നെ കുട്ടികളെക്കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും കരീന ശ്രമിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.