- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുപ്പക്കാർക്കായി പുതിയ ചിത്രത്തിന്റെ പ്രദർശനവും പാർട്ടിയും വീട്ടിൽ ഒരുക്കി; ആഘോഷങ്ങൾ അതിര് കടന്നപ്പോൾ അയൽക്കാർക്ക് ശല്യമായി; ബഹളം വച്ചതിന്റെ പേരിൽ കരീന കപൂറിനും പൊലീസിന്റെ താക്കീത്
ബോളിവുഡ് ഇന്റസ്ട്രിയിലെ പല താരങ്ങളും സിനിമ കഴിഞ്ഞാൽ പിന്നീട് ഒത്തുകൂടൂന്നത് പാർട്ടികളിലാണ്. മിക്ക താരങ്ങളും ജന്മദിനവും, സിനിമയുടെ വിജയവുമൊക്കെയായി വമ്പൻ പാർട്ടികൾ ഒരുക്കുന്നവരുമാണ്. ഇത്തരം പാർട്ടികൾ ഒരുക്കി പുലിവാല് പിടിച്ച താരങ്ങളാണ് ഹൃത്വിക്കും, സൽമാനും ഒക്കെ. പാർട്ടികൾ അതിര് വിടുമ്പോൾ അയൽക്കാർ പരാതിയുമായി രംഗത്തെത്തുകയാണ പതിവ്. ഇപ്പോഴിതാ കരീന കപൂറിനും സംഭവിച്ചത് അതുതന്നെയാണ്. ആർ ബൽകി സംവിധാനം ചെയ്യുന്ന കി ആൻഡ് ക എന്ന ചിത്രമാണ് കരീന കപൂറിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ളത്. അർജുൻ കപൂറാണ് ചിത്രത്തിൽ കരീനയുടെ നായകൻ. വളരെ വ്യത്യസ്!തമായ ദമ്പതികളുടെ കഥ പറയുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം കരീനയുടെ വീട്ടിൽ അടുപ്പക്കാർക്കായി ചിത്രത്തിന്റെ പ്രദർശനവും വിരുന്നും സംഘടിപ്പിച്ചു. ഈ പാർട്ടിയാണ് ബഹളത്തെ തുടർന്ന് പകുതി വച്ച് അവസാനിപ്പിക്കേണ്ടി വന്നത്. ബഹളം ഉച്ചത്തിലായതോട അയൽക്കാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിരുന്ന് പൂർത്തിയാക്കാതെ കരീനയ്ക്ക്
ബോളിവുഡ് ഇന്റസ്ട്രിയിലെ പല താരങ്ങളും സിനിമ കഴിഞ്ഞാൽ പിന്നീട് ഒത്തുകൂടൂന്നത് പാർട്ടികളിലാണ്. മിക്ക താരങ്ങളും ജന്മദിനവും, സിനിമയുടെ വിജയവുമൊക്കെയായി വമ്പൻ പാർട്ടികൾ ഒരുക്കുന്നവരുമാണ്. ഇത്തരം പാർട്ടികൾ ഒരുക്കി പുലിവാല് പിടിച്ച താരങ്ങളാണ് ഹൃത്വിക്കും, സൽമാനും ഒക്കെ. പാർട്ടികൾ അതിര് വിടുമ്പോൾ അയൽക്കാർ പരാതിയുമായി രംഗത്തെത്തുകയാണ പതിവ്. ഇപ്പോഴിതാ കരീന കപൂറിനും സംഭവിച്ചത് അതുതന്നെയാണ്.
ആർ ബൽകി സംവിധാനം ചെയ്യുന്ന കി ആൻഡ് ക എന്ന ചിത്രമാണ് കരീന കപൂറിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ളത്. അർജുൻ കപൂറാണ് ചിത്രത്തിൽ കരീനയുടെ നായകൻ. വളരെ വ്യത്യസ്!തമായ ദമ്പതികളുടെ കഥ പറയുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം കരീനയുടെ വീട്ടിൽ അടുപ്പക്കാർക്കായി ചിത്രത്തിന്റെ പ്രദർശനവും വിരുന്നും സംഘടിപ്പിച്ചു. ഈ പാർട്ടിയാണ് ബഹളത്തെ തുടർന്ന് പകുതി വച്ച് അവസാനിപ്പിക്കേണ്ടി വന്നത്.
ബഹളം ഉച്ചത്തിലായതോട അയൽക്കാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിരുന്ന് പൂർത്തിയാക്കാതെ കരീനയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നുവെന്ന് ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാന്ദ്രാ വെസ്റ്റിലെ ഫോർച്യൂൺ ഹൈറ്റ്‌സിലെ കരീനയുടെ വസതിയിൽ വച്ചായിരുന്നു വിരുന്നും ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചിരുന്നത്. കരീനയുടെ സഹോദരി കരിഷ്!മ കപൂർ, സോനം കപൂർ, അമൃത അറോറ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷവും വെളുക്കുവോളം വിരുന്ന് നീണ്ടു. എന്നാൽ ഉച്ചത്തിലുള്ള പാട്ടും ബഹളവും ആയതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി സംഭവം അറിയച്ചതിനെ തുടർന്ന് വിരുന്ന് മതിയാക്കാൻ കരീന നിർബന്ധിതയാകുകയും ചെയ്തു.