ന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ലിറ്റിൽ സൂപ്പർസ്റ്റാറാണ് സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ. അടുത്തിടെയാണ് തൈമൂറിന് ഒരു വയസ് തികഞ്ഞത്.ജൂനിയർ പട്ടൗഡിയുടെ ഒന്നാം ജന്മദിനം സെയ്ഫും കരീനയും കുടുംബസമേതം ആഘോഷിച്ചത് പട്ടൗഡി കൊട്ടാരത്തിലാണ്. വമ്പൻ ആഘോഷങ്ങളാണ് താരദമ്പതികൾ മകനായി ഒരുക്കിയത്. പിറന്നാൾ ആഘോഷിച്ച തൈമൂറിന് വിലകൂടിയ പല സമ്മാനങ്ങളും പിറന്നാൾ സമ്മാനമായി ലഭിച്ചു. എന്നാൽ മകനായ തൈമൂറിന് കരീന നല്കിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ബി ടൗണിലെ സംസാര വിഷയം.

ഒരു കാടാണ് തൈമൂറിന് കരീന നല്കിയത്.കരീന കപൂറിന്റെ ന്യൂട്രിഷനിസ്റ്റായ റുജുത ദിവെകറാണ് തൈമൂറിന് അവിസ്മരണിയമായ ജന്മദിന സമ്മാനം ഒരുക്കിയത്.മുംബയുടെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊനേവ് ഗ്രാമത്തിലാണ് തൈമുറിന്റെ കാടുള്ളത്. 1000 സ്വകയർഫീറ്റിൽ ഒരുക്കിയ കാട്ടിൽ നൂറോളം മരങ്ങളുണ്ട്.

തൈമുറിനെപ്പോലെ ഇവിടെയുള്ള മരങ്ങൾക്കെല്ലാം പ്രായം കുറവുമാണ്. പ്ലാവ്, വാഴ, പപ്പായ, നെല്ലിമരം, ഞാവൽ തുടങ്ങി പലതരം ഫലവൃക്ഷങ്ങളും തൈമുറിന്റെ കാട്ടിലുണ്ട്. ഇവയ്ക്ക് പുറമേ ഇഞ്ചി, മഞ്ഞൾ തുടങ്ങി ചെറിയ തരം ചെടികളുമുണ്ട്.