- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ഫ് അലി ഖാനും കരീനയും പരസ്യഷൂട്ടിനായി മകൻ തൈമൂറിനൊപ്പം ദക്ഷിണാഫ്രിക്കയിൽ; കടൽതീരത്ത് കളിച്ചും ചിരിച്ചും താരമായി തൈമൂർ; ചിത്രങ്ങൾ കാണാം
സാമൂഹ്യമാധ്യമങ്ങളിൽ എന്നും താരമാണ് സെയ്ഫ് അലി ഖാൻ കരീന ദമ്പതികളുടെ മകൻ തൈമൂർ. തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളും വാർത്തകളിൽ പതിവായതോടെ തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യർത്ഥിച്ച് സെയ്ഫ് അലി ഖാൻ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴും താരമാകുന്നത് തൈമൂറാണ്. സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത്. പക്ഷേ ആരാധകർ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ പിന്നാലെയാണ്. ബീച്ചിൽ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയാണ് ഓൺലൈനിൽ വൈറലാകുന്നത്. പക്ഷേ എന്തായാലും, ഒരു ലഗേജ് കമ്പനിക്ക് വേണ്ടി സെയ്ഫ് അലി ഖാനും കരീന കപൂറും ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോഴും തൈമൂറിന്റെ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ എന്നും താരമാണ് സെയ്ഫ് അലി ഖാൻ കരീന ദമ്പതികളുടെ മകൻ തൈമൂർ. തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളും വാർത്തകളിൽ പതിവായതോടെ തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യർത്ഥിച്ച് സെയ്ഫ് അലി ഖാൻ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴും താരമാകുന്നത് തൈമൂറാണ്.
സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത്. പക്ഷേ ആരാധകർ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ പിന്നാലെയാണ്. ബീച്ചിൽ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയാണ് ഓൺലൈനിൽ വൈറലാകുന്നത്.
പക്ഷേ എന്തായാലും, ഒരു ലഗേജ് കമ്പനിക്ക് വേണ്ടി സെയ്ഫ് അലി ഖാനും കരീന കപൂറും ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോഴും തൈമൂറിന്റെ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.