മ്മയാകാൻ തയ്യാറെടുക്കുമ്പോൾ പോലും ഫോട്ടോഷൂട്ട് നടത്തി ഗർഭകാലം ആഘോഷമാക്കിയ നടിയാണ് കരീന കപൂർ. ഇപ്പോഴിതാ മകന്റെ ജനനശേഷവും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി. അതും പണ്ടെത്തേതിനേക്കാൾ സെക്‌സി ലുക്കിലാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷേ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.വോഗ് മാഗസീൻ പുറത്തിറക്കിയ പുതിയ ചിത്രങ്ങളാണ് കരീനയ്ക്ക് തെറി കിട്ടുന്നത്.

വോഗിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്‌സി ലുക്കിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ചിത്രം കൂടുതൽ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്ട്രച്ച് മാർക്കുകൾ വരെ മായ്ച്ചു കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയ സ്ത്രീയ്ക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നിൽക്കാനാകില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ ചിത്രത്തിൽ സ്;ട്രെച്ച് മാർക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നും ആരാധകർ പറയുന്നു.

മാഗസിന്റെ കവറിന് വേണ്ടി ചിത്രം നന്നാക്കാം പക്ഷെ ഈ പ്രവൃത്തി സമൂഹത്തിൽ തെറ്റായസന്ദേശമാണ് നൽകുക. ഈ ചിത്രത്തിന് പകരം പ്രസവ ശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കിൽ നന്നായേനെയെന്നും ചിലർ അഭിപ്രായപ്പെടുന്നു.

2016 ഡിസംബറിലാണ് കരീന സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് മകൻ ജനിച്ചത്. പ്രസവ ശേഷം സൈസ് സീറോയാകാനായി കഠിന പ്രയത്‌നത്തിലായിരുന്നു കരീന. ദിവസം പത്തു മണിക്കൂർ വരെ കരീന വർക്ക് ഔട്ട് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ യാതൊരു ഉടവും തട്ടാതെയുള്ള ഈചിത്രം ഫോട്ടോഷോപ്പല്ലെന്ന് വാദിക്കുന്നവരുണ്ട്..