ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നവരിൽ പ്രധാനിയായ സ്ത്രീ ഫിലിപ്പൈനിൽ അറസ്റ്റിൽ, കഴിഞ്ഞ മൂന്ന വർഷത്തിനിടെ നിരവധി ഇന്ത്യൻ യുവാക്കളെയാണ് കരേൻ ഐഷ ഹമീദൻ എന്ന യുവതി തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കി മാറ്റിയത്. ഐഷ ഹമീദനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മനിലയിലേക്ക് ഒരു ടീമിനെ അയക്കാൻ തീരുമാനിച്ചു ഇതിനായി ഫിലിപ്പൈൻ സർക്കാരിൽ നിന്നും അുന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ നിരവധി ഇന്ത്യക്കാർ സോഷ്യൽ മീഡിയയിലൂടെ കടന്നുവന്നിരുന്നു എന്നാണ് കരേൻ ഐഷ ഹമീദനിൽ നിന്ന ലഭിക്കുന്ന വിവരം. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഫേസ്‌ബുക്ക് മുതലായ സമൂഹ്യമാധ്യമങ്ങളിൽ കൂടെയാണ് ഇവർ യുവാക്കളെ ആകൃഷ്ടരാക്കുന്നത്. ഐ.എസിന്റെ ഓൺലൈൻ മേട്ടിവേറ്ററാണ് ഹമീദൻ എന്നാണ് വിവരം.

എന്നാൽ താൻ തീവ്രവാദിയല്ലെന്നും മുസ്ലിം മിഷനറിയുടെ ഭാഗമായുള്ള സൈറ്റാണ് താൻ നടത്തിയതെന്നുമാണ് ഐഷ മനിലയിൽ മാധ്യമങ്ങളോട് പറഞ്ഞത്. വെറുമൊരു ബ്ലോഗറായ തന്നെ പൊലീസ് മനപ്പൂർവ്വം കുടുക്കുകയായിരുന്നു എന്നാണ് ഐഷ പറയുന്നത്. താൻ ഒരു പത്രപ്രവർത്തക മാത്രമാണ് അതിനോട് കൂടെ തന്നെ ഞാൻ മുസ്ലിം പ്രബോദനങ്ങൾ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും എന്നാൽ പൊലീസ് അതിനെ വളച്ചൊടിക്കുകയാണ് എന്നാണ് ഐഷയുടെ വാദം.

അൻസറുൽ ഖലീഫ ഫിലിപ്പീൻസ് (എകെപി), എന്ന ഐ.സ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ഐഷക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. ഐഎസ് പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സന്ദേശങ്ങളും , ഭീകരരെന്ന് സംശയിക്കുന്ന നിരവധി പേരെ കണ്ടെത്തുന്ന ഇലക്ട്രോണിക് തെളിവുകളും എൻബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകൾ ഇന്ത്യക്ക് പ്രയോജനമാകുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിതക്കുന്നത്.