- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേച്ചിയുടെ മുന്നിൽ അനുജത്തിയുടെ വസ്ത്രമഴിക്കും; പിന്നെ മതിവരുവോളം ലൈംഗീതിക്രമം; ചിലപ്പോൾ 14കാരിയുടെ മുമ്പിലിട്ട് 17കാരിയെ പീഡിപ്പിക്കും; മദ്യത്തിന് അടിമയായ അമ്മയെ മയക്കി സേവ്യറും കൂട്ടുകാരൻ സുരേഷ് കാട്ടിക്കൂട്ടിയ ക്രൂരത പെൺകുട്ടികൾ പുറത്ത് പറഞ്ഞത് ജീവനെടുക്കുമെന്ന ഭീഷണിയെ തുടർന്ന്; അയൽക്കാരന്റെ വീട്ടിൽ അഭയം തേടിയ കുട്ടികളെ തിരിച്ചുകൂട്ടാൻ അമ്മയും; ഊന്നുകലിൽ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
മൂവാറ്റുപുഴ: 17 കാരിയുടെ സാന്നിദ്ധ്യത്തിൽ 14 കാരിയുടെ വസ്ത്രങ്ങൾ അഴിപ്പിക്കും.തുടർന്ന് മതിവരുവോളം ക്രൂരമായ ലൈംഗികാതിക്രം.ചിലപ്പോൾ പീഡനം അരങ്ങേറുക നേരെ തിരിച്ചും.സഹികെട്ട് അഭയം തേടിയ അയൽക്കാരന്റെ വീട്ടിൽ നിന്നും കൂടെകൂട്ടാൻ മാതാവ് എത്തിയത് പീഡകനൊപ്പം.കൂടെച്ചെല്ലാൻ വിസമ്മച്ചപ്പോൾ തല്ലിച്ചതച്ചു.പൊലീസിൽ വിവരം അറിയിച്ചതുകൊല്ലുമെന്നുള്ള ഭീഷിണി നിലനിൽക്കുന്നതിനാലെന്ന് സഹോദരിമാർ. കഴിഞ്ഞ രണ്ട് വർഷത്തോളമായി മാതാവിന്റെ കാമുകന്മാരിൽ നിന്നും ഏൽക്കേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പെരുമ്പല്ലൂരിൽ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന സഹോദരിമാർ മൂവാറ്റുപുഴ പൊലീസിൽ ഹാജരായി വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇത്. തങ്ങൾ അനുഭവിച്ച ദുരിതത്തെക്കുറിച്ച് പെൺകുട്ടികൾ നിറ മിഴികളോടെ നടത്തിയ വെളിപ്പെടുത്തലുകൾ തങ്ങളെയും ഞെട്ടിച്ചെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം. 14 കാരിയുടെ മൊഴി പ്രകാരം പെൺകുട്ടിയുടെ മാതാവിനെയും കാമുകൻ മൂവാറ്റുപുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കരിമലയിൽ സുരേഷിനെ(48)യും മൂവാറ്റുപുഴ പൊലീസ
മൂവാറ്റുപുഴ: 17 കാരിയുടെ സാന്നിദ്ധ്യത്തിൽ 14 കാരിയുടെ വസ്ത്രങ്ങൾ അഴിപ്പിക്കും.തുടർന്ന് മതിവരുവോളം ക്രൂരമായ ലൈംഗികാതിക്രം.ചിലപ്പോൾ പീഡനം അരങ്ങേറുക നേരെ തിരിച്ചും.സഹികെട്ട് അഭയം തേടിയ അയൽക്കാരന്റെ വീട്ടിൽ നിന്നും കൂടെകൂട്ടാൻ മാതാവ് എത്തിയത് പീഡകനൊപ്പം.കൂടെച്ചെല്ലാൻ വിസമ്മച്ചപ്പോൾ തല്ലിച്ചതച്ചു.പൊലീസിൽ വിവരം അറിയിച്ചതുകൊല്ലുമെന്നുള്ള ഭീഷിണി നിലനിൽക്കുന്നതിനാലെന്ന് സഹോദരിമാർ.
കഴിഞ്ഞ രണ്ട് വർഷത്തോളമായി മാതാവിന്റെ കാമുകന്മാരിൽ നിന്നും ഏൽക്കേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പെരുമ്പല്ലൂരിൽ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന സഹോദരിമാർ മൂവാറ്റുപുഴ പൊലീസിൽ ഹാജരായി വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇത്. തങ്ങൾ അനുഭവിച്ച ദുരിതത്തെക്കുറിച്ച് പെൺകുട്ടികൾ നിറ മിഴികളോടെ നടത്തിയ വെളിപ്പെടുത്തലുകൾ തങ്ങളെയും ഞെട്ടിച്ചെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.
14 കാരിയുടെ മൊഴി പ്രകാരം പെൺകുട്ടിയുടെ മാതാവിനെയും കാമുകൻ മൂവാറ്റുപുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കരിമലയിൽ സുരേഷിനെ(48)യും മൂവാറ്റുപുഴ പൊലീസും നെല്ലിക്കുഴി നങ്ങേലിപ്പടി അമ്പാട്ടുകുടിയിൽ സേവ്യറിനെ(39) ഊന്നുകൽ പൊലീസും അറസ്റ്റുചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂത്തപെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സ് പൂർത്തിയായിട്ടുണ്ട്. ഒരു വർഷം മുമ്പ് തന്നേയും സഹോദരിയുടെ സാന്നിദ്ധ്യത്തിൽ അറസ്റ്റിലായവർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 18 കാരി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ പെൺകുട്ടിയുടെ മൊഴിയെടുത്ത് ഇരുവരുടെയും പേരിൽ മറ്റൊരുകേസുകൂടി ചാർജ്ജുചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തതിനാണ് മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മാതാവ് കൂലിപ്പണിക്കാരിയാണ്. സുരേഷ് കെട്ടിട നിർമ്മാണത്തൊഴിലാളിയും സേവ്യർ പെയിന്ററുമാണ്. ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടികളുമായി മാതാവ് വാടകയ്ക്ക് താമസിച്ചിരുന്നത്.
സുരേഷിന്റെ നിർബന്ധത്താലാണ് ഇവർ മൂവാറ്റുപുഴ പെരുമ്പല്ലൂരിലേക്ക് താമസം മാറിയത്. ഊന്നുകല്ലിന് സമീപം താമസിച്ചിരുന്ന അവസരത്തിലാണ് സേവ്യർ പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പെൺകുട്ടികളുടെ വെളിപ്പെടുത്തൽ പ്രകാരം സേവ്യറിന്റെ പീഡനം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലായിരുന്നെന്നാണ് സൂചന. തങ്ങൾ ഇരുവരെയും ഒരേ മുറിയിൽ ഇയാൾ മാറി മാറി പീഡിപ്പിച്ചെന്നും വേദന കൊണ്ട് നിലവിളിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി കഴുത്തിന് കുത്തിപ്പിടിച്ചതായും പെൺകുട്ടികൾ പൊലീസിൽ മൊഴി നൽകിയെന്നാണ് അറിയുന്നത്.
ഇരുവരും കൊടിയ ലൈംഗിക വൈകൃതങ്ങൾക്ക് അടിമകളായിരുന്നെന്നാണ് പൊലീസിന്റെ അനുമാനം. തങ്ങളെ ഉപദ്രവിച്ചത് സംബന്ധിച്ച് പെൺകുട്ടികൾ നൽകിയ വിവരങ്ങളിൽ പൊലീസ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. മാതാവ് മദ്യത്തിന് അടിമയായിരുന്നു. ഇതു മനസ്സിലാക്കിയാണ് സേവ്യറും സുരേഷും ഇവരുമായി അടുത്തത്. ഇടയ്ക്ക് താമസ സ്ഥലത്തെത്തുന്ന ഇവർ ആദ്യം മാതാവിനെ മദ്യം നൽകി മയക്കും. പിന്നീട് പെൺകുട്ടികളെ ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു രീതി.
പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനും നീക്കം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.