മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാൾ പിടിയിൽ. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം കരിമലയിൽ സുരേഷ് (50) ആണ് റിമാൻഡിലായത്. അമ്മയുടെ ഒത്താശയോടെ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടത്തിയരിക്കുന്നത്. ഈ സാഹചര്യത്തിൽ മാതാവുൾപ്പെടെ മൂന്നു പേർക്കെതിരേ കേസ് എടുത്തു.

അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാൾ അമ്മയ്ക്ക് മദ്യം നൽകി ലഹരിയിലാക്കും. അവർ ബോധം കെട്ടുകഴിയുമ്പോൾ മകളെ ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു. സഹിക്കാനാവാതെ വന്ന പെൺകുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. അമ്മയോട് പറഞ്ഞിട്ടും കാര്യമില്ലാതെ വന്നപ്പോഴായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് അമ്മയും കേസിൽ പ്രതിയാകുന്നത്.

പതിനാലുകാരിയെ നിരവധി തവണ ലൈംഗിക വേഴ്ചയ്ക്ക് വിധേയനാക്കിയെന്നാണ് ആരോപണം. സുരേഷ് പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം പെരുമ്പല്ലൂരിലുള്ള വീട്ടിൽ താമസിച്ചുവരുന്നതിനിടയിലാണ് പീഡനം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്നാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവ്, മാതാവിന്റെ സുഹൃത്ത് നെല്ലിക്കുഴി നങ്ങേലിപ്പടി സ്വദേശി സെബി എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.

ഇരുവർക്കും വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ടതിനു ശേഷം പെരുമണ്ണൂരിൽ താമസിക്കുന്നതിനിടയിലാണ് സെബിയിൽ നിന്നും പീഡനമേറ്റത്. മാതാവിന്റെ ഒത്താശയോടെയായിരുന്നു പീഡനമെന്നും പൊലീസ് കണ്ടെത്തി. പെരുമണ്ണൂരിൽ നിന്നും പെരുമ്പല്ലൂരിലേക്ക് താമസം മാറ്റിയതോടെയാണ് സുരേഷ് ഇവിടെ സന്ദർശകനായത്.കഥയിലെ വില്ലനായത്. തുടർന്ന് ദിവസവും മദ്യം വാങ്ങി വീട്ടിലെത്തുന്ന സുരേഷ് ലാലിയുമായി മദ്യപിക്കും. അമ്മ മദ്യലഹരിയിൽ ബോധരഹിതയാകുന്നതോടെ ഇയാൾ മകൾക്കെതിരേ അതിക്രമം തുടരും.

ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ കീഴ്പ്പെടുത്തിയിരുന്നത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു സുരേഷിന്റെ ഭീഷണി. മാസങ്ങളായി ലൈംഗികാതിക്രമം തുടർന്നതോടെ സഹികെട്ടതോടെയാണ് പെൺകുട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയത്. അറസ്റ്റിലായ പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചുവെന്നും ഇരുവരും ഉടൻ പിടിയിലാകുമെന്നും മൂവാറ്റുപുഴ എസ്‌ഐ. സാംസൺ പറഞ്ഞു.