- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമ്പ ഗവ.ഹൈസ്‌കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒത്തുചേർന്നു
കല്ലടിക്കോട്:കരിമ്പ ഹൈസ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയസഹപാഠികൾഇരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷം വീണ്ടും ഒത്തുചേർന്നു.കുടുംബ സമേതമുള്ള സമാഗമം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. 1992 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്.അവർ പരസ്പരം പഠനകാലത്തെ രസകരമായ അനുഭവങ്ങൾ ഓർത്തെടുത്ത് പങ്കുവെച്ചു. ഒരുമിച്ചിരുന്ന് ആഹരിച്ചു. ഗുരുനാഥർക്കു സ്‌നേഹസമ്മാനം നൽകി. വിദേശത്തുംമറ്റും ജോലി നോക്കുന്നവരും ദൂരസ്ഥലങ്ങളിലുള്ളവരും പൂർവവിദ്യാർത്ഥി സംഗമത്തിനെത്തി. പ്രായത്തിന്റെ അവശതകളെ മറന്ന് അക്കാലത്തെ അദ്ധ്യാപകരും അനുഭവം പങ്കുവെക്കാനെത്തി. സ്‌നേഹ സംഗമവുംകലാപരിപാടികളും കഴിഞ്ഞാണ് ആ പഴയ വിദ്യാലയ കൂട്ടുകാർ മടങ്ങിയത്.മുഹമ്മദലി അധ്യക്ഷനായി.അന്നത്തെ അദ്ധ്യാപികമാരായിരുന്ന കൃഷ്ണകുമാരി, പ്രേമകുമാരി,സിസിലി ടീച്ചർ,സിസിലിജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. അക്‌ബർ പി.എച്ച്,ഇബ്രാഹിം,ഷൗക്കത്ത്തുടങ്ങിയവർ കാര്യപരിപാടികൾക്കുനേതൃത്വം നൽകി. കരിമ്പ ഗവ.ഹൈസ്‌കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥി-കുടുംബ സംഗമ
കല്ലടിക്കോട്:കരിമ്പ ഹൈസ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയസഹപാഠികൾഇരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷം വീണ്ടും ഒത്തുചേർന്നു.കുടുംബ സമേതമുള്ള സമാഗമം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.
1992 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്.അവർ പരസ്പരം പഠനകാലത്തെ രസകരമായ അനുഭവങ്ങൾ ഓർത്തെടുത്ത് പങ്കുവെച്ചു. ഒരുമിച്ചിരുന്ന് ആഹരിച്ചു. ഗുരുനാഥർക്കു സ്‌നേഹസമ്മാനം നൽകി. വിദേശത്തുംമറ്റും ജോലി നോക്കുന്നവരും ദൂരസ്ഥലങ്ങളിലുള്ളവരും പൂർവവിദ്യാർത്ഥി സംഗമത്തിനെത്തി.
പ്രായത്തിന്റെ അവശതകളെ മറന്ന് അക്കാലത്തെ അദ്ധ്യാപകരും അനുഭവം പങ്കുവെക്കാനെത്തി. സ്‌നേഹ സംഗമവുംകലാപരിപാടികളും കഴിഞ്ഞാണ് ആ പഴയ വിദ്യാലയ കൂട്ടുകാർ മടങ്ങിയത്.മുഹമ്മദലി അധ്യക്ഷനായി.അന്നത്തെ അദ്ധ്യാപികമാരായിരുന്ന കൃഷ്ണകുമാരി, പ്രേമകുമാരി,സിസിലി ടീച്ചർ,സിസിലിജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. അക്‌ബർ പി.എച്ച്,ഇബ്രാഹിം,ഷൗക്കത്ത്തുടങ്ങിയവർ കാര്യപരിപാടികൾക്കുനേതൃത്വം നൽകി.
കരിമ്പ ഗവ.ഹൈസ്‌കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥി-കുടുംബ സംഗമം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.