- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം കോടിയുടെ സ്വത്തുള്ള തറവാട്; വെടിയൊച്ച കേട്ട് ഇറങ്ങി വന്ന റോസ കണ്ടത് പിടയുന്ന മകനേയും സഹോദരനേയും; ഞെട്ടി വിറച്ച് മുറിയിൽ കയറി വാതിൽ അടച്ച അമ്മ; സഹോദരൻ തോക്കെടുത്തതോടെ തടയാനെത്തിയ അമ്മാവന്റെ തലച്ചോറും പിളർത്തി ബുള്ളറ്റ്; സൈലൻസർ തോക്ക് എടുത്തത് രണ്ട് ജീവൻ; കരിമ്പനയ്ക്കലിൽ സംഭവിച്ചത്
കാഞ്ഞിരപ്പിള്ളി : ജോർജ്ജ് കാറിൽ വീട്ടുമുറ്റത്തെത്തുമ്പോൾ കാണുന്നത് നിരവധി വാഹനളും വീടുനിറയെ ആളുകളും. അപകടം മണത്തപ്പോൾ കാറിൽ നിന്നും തോക്കെടുത്ത് ബാഗിൽ വച്ചു. തുടർന്ന് വീടിനുള്ളിലേയ്ക്ക് കടന്നപ്പോൾ രഞ്ജു മുന്നിൽ ഒന്നും രണ്ടും പറഞ്ഞ് ഉന്തും തള്ളും. ദേഷ്യം മുത്ത് ജോർജ്ജ് തോക്കെടുത്ത് രഞ്ജുവിനും അമ്മാവനും നേരെ തുരു തുരാവെടിയുതിർത്തു.
രണ്ടുപേരുടെ മരണത്തിനിടക്കായ കാഞ്ഞിരപ്പിള്ളി മണ്ണാറക്കയം കരിമ്പനയ്ക്കൽ തറവാട്ടിലെ വെടിവയ്‌പ്പിനെക്കുറിച്ച് പൊലീസ് നൽകുന്ന സൂചന ഇതാണ്. കരിബനയ്ക്കൽ കുര്യൻ - റോസ ദമ്പതികളുടെ മകനായ രഞ്ജുവും മാതൃ സഹോദരൻ മാത്യുവുമാണ് കൊല്ലപ്പെട്ടത്. നിറയൊഴിച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഖലയിലെ സമ്പന്ന കുടുംബമാണ് കരിമ്പനയ്ക്കൽ. ഏകദേശം 1000 കോടിയുടെ എങ്കിലും ആസ്തിയുണ്ടെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ.
ഈ സ്വത്തുവകൾ വീതം വച്ചിട്ടില്ല. ഇത് സംബന്ധിച്ച് വീട്ടിൽ ജോർജ്ജ് പലവട്ടം വഴക്കുണ്ടാക്കിയിട്ടുണ്ട്. രഞ്ജുവാണ് മിക്കപ്പോഴും ഈ വിഷയത്തിൽ എതിർ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത് മൂലം ജോർജ്ജിന്റെ മനസ്സിൽ രഞ്ജുവിനോട് ശത്രുതയും നില നിന്നിരുന്നു. സംഭവം നടന്ന ദിവസത്തെ പ്രകോപനം കൂടിയായതോടെ ജോർജ്ജ് തോക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ്വത്ത് തർക്കത്തിന്റെ പേരിൽ തന്നെ ആക്രമിച്ചതിനാലാണ് സഹോദരനും മാതൃസഹോദരനും നേരെ വെടിയുതിർത്തതെന്നാണ് പ്രതി ജോർജ് കുര്യൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മുറിക്കുള്ളിൽ ഉന്തും തള്ളും ഉണ്ടായെന്നും ഇതിനിടെയാണ് വെടിയുതിർത്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
തിങ്കളാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ ജോർജ് കുര്യൻ(52) സഹോദരനായ രഞ്ജു കുര്യൻ(50) മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. സഹോദരൻ രഞ്ജു കുര്യനുമായുള്ള സ്വത്ത് തർക്കം പലവഴികളിലൂടെ തീർപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രഞ്ജു ഒന്നിനും വഴങ്ങിയില്ല. ഇതോടെയാണ് അമ്മാവനായ മാത്യു സ്‌കറിയ മധ്യസ്ഥതയ്ക്ക് ശ്രമിച്ചത്. പലതവണ ചർച്ച നടന്നു. കഴിഞ്ഞദിവസവും മാത്യു സ്‌കറിയയുടെ മധ്യസ്ഥതയിൽ ചർച്ചയുണ്ടായി. എന്നാൽ ചർച്ചയ്ക്കിടെ അമ്മാവനും സഹോദരനും ചേർന്ന് തന്നെ വീടിന് പുറത്താക്കിയെന്നും ജോർജ് കുര്യൻ പൊലീസിനോട് പറഞ്ഞു. പിന്നാലെ വീടിനകത്ത് കയറിയപ്പോൾ സഹോദരനുമായും അമ്മാവനുമായും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് സ്വയം രക്ഷയ്ക്കായി നിറയൊഴിച്ചതെന്നും പ്രതി ജോർജ് കുര്യൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ചർച്ചയ്ക്ക് വരുമ്പോൾ തോക്ക് കൈയിൽ കരുതിയത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ജോർജ് കുര്യന്റെ മാതാപിതാക്കളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിലെ മറ്റൊരു മുറിയിൽ മാതാപിതാക്കളും ഉണ്ടായിരുന്നു. വെടിയൊച്ച കേട്ട് മാതാവാണ് ആദ്യം എത്തിയത്. രണ്ടുപേരെയും വെടിയേറ്റനിലയിൽ കണ്ടതോടെ ഇവർ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.
കൊച്ചിയിൽ ഫ്‌ളാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ സഹോദരൻ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ജോർജ് തന്റെ കയ്യിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു.
തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മാവനായ മാത്യു സ്‌കറിയയുടെ തലയ്ക്ക് വെടിയേറ്റത്.
മറുനാടന് മലയാളി ലേഖകന്.