- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടിറങ്ങിയവർ പറയുന്നു ഇത് മലയാളത്തിലെ ഛക്ക് ദേ ഇന്ത്യ..! പെരുന്നാൾ ചിത്രങ്ങളിൽ മമ്മൂട്ടിയോട് മുട്ടി വിജയവഴിയിൽ മഞ്ജു വാര്യരും; കരിങ്കുന്നം സിക്സസിലൂടെ മഞ്ജു വാര്യർ ശക്തമായി തിരിച്ചെത്തിയ സിനിമ ബോളിവുഡിലേക്കും; ആരാധകർക്ക് നന്ദി പറഞ്ഞ് വീഡിയോയുമായി താരങ്ങൾ
തിരുവനന്തപുരം: പെരുന്നാൾ ചിത്രങ്ങളിൽ മലയാളത്തിൽ മികച്ച കലക്ഷനുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം കസബ. വലിയ ആരാധക പിന്തുണയോടെ എത്തുന്ന ചിത്രം ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നു. എന്നാൽ ആരാധക ബാഹുല്യം കുറവാണെങ്കിലും മഞ്ജുവാര്യയുടെ താരമൂല്യത്തിലും മികച്ച അഭിനേതാക്കളുടെയും അവതരണത്തിന്റെയും മികവിലും കരിങ്കുന്നം സിക്‌സസും വിജയവഴിയിൽ. മമ്മൂട്ടി ചിത്രത്തോട് മത്സരിച്ച് മികച്ച നിലയിൽ മുന്നേറുകയാണ് ഈ ദീപു കരുണാകരൻ ചിത്രം. അടുത്തകാലത്തായി നേരിട്ട തുടർച്ചയായുള്ള പരാജയങ്ങൾക്ക് ശേഷം മഞ്ജു വാര്യർ വിജയവഴിയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ് കരിങ്കുന്നം സിക്‌സസ്. പെരുന്നാൾ ചിത്രങ്ങളിൽ കസബയ്ക്ക് കനത്ത വെല്ലുവിളിയായി തന്നെ മഞ്ജു വാര്യർ ചിത്രം ബോക്‌സോഫീസിൽ മുന്നേറുന്നുണ്ട്. മെഗാ സ്റ്റാർ ചിത്രമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ അടക്കം കസബയെ ആരാധകർ ആഘോഷമാക്കുകയാണ്. എന്നാൽ, അത്രയ്ക്കില്ലെങ്കലും കെട്ടുറപ്പുള്ള തിരക്കഥയുടെയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്ന മികച്ച സിനിമയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രമെന്നാണ് ബോക്
തിരുവനന്തപുരം: പെരുന്നാൾ ചിത്രങ്ങളിൽ മലയാളത്തിൽ മികച്ച കലക്ഷനുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം കസബ. വലിയ ആരാധക പിന്തുണയോടെ എത്തുന്ന ചിത്രം ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നു. എന്നാൽ ആരാധക ബാഹുല്യം കുറവാണെങ്കിലും മഞ്ജുവാര്യയുടെ താരമൂല്യത്തിലും മികച്ച അഭിനേതാക്കളുടെയും അവതരണത്തിന്റെയും മികവിലും കരിങ്കുന്നം സിക്‌സസും വിജയവഴിയിൽ. മമ്മൂട്ടി ചിത്രത്തോട് മത്സരിച്ച് മികച്ച നിലയിൽ മുന്നേറുകയാണ് ഈ ദീപു കരുണാകരൻ ചിത്രം.
അടുത്തകാലത്തായി നേരിട്ട തുടർച്ചയായുള്ള പരാജയങ്ങൾക്ക് ശേഷം മഞ്ജു വാര്യർ വിജയവഴിയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ് കരിങ്കുന്നം സിക്‌സസ്. പെരുന്നാൾ ചിത്രങ്ങളിൽ കസബയ്ക്ക് കനത്ത വെല്ലുവിളിയായി തന്നെ മഞ്ജു വാര്യർ ചിത്രം ബോക്‌സോഫീസിൽ മുന്നേറുന്നുണ്ട്. മെഗാ സ്റ്റാർ ചിത്രമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ അടക്കം കസബയെ ആരാധകർ ആഘോഷമാക്കുകയാണ്. എന്നാൽ, അത്രയ്ക്കില്ലെങ്കലും കെട്ടുറപ്പുള്ള തിരക്കഥയുടെയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്ന മികച്ച സിനിമയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രമെന്നാണ് ബോക്‌സോഫീസ് റിപ്പോർട്ടുകൾ.
കുടുംബം പ്രേക്ഷകരെ നല്ലവണ്ണം ആകർഷിക്കാൻ മഞ്ജുവാര്യർ ചിത്രത്തിന് സാധിച്ചിട്ടുണ്ട. മഞ്ജുവിനൊപ്പം തന്നെ ഒരുകൂട്ടം നല്ല അഭിനേതാക്കളും എത്തുന്ന ചിത്രം മലയാളത്തിലെ മികച്ച കായിക ചിത്രങ്ങളുടെ പട്ടികയിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ക്രേസി ഗോപാലൻ, തേജാ ഭായി ആൻഡ് ഫാമിലി, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ദീപു കരുണാകരൻ സംവിധാനം ചെയ്ത വോളിബോൾ പ്രമേയമാക്കിയിട്ടുള്ള ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.
ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശേഷം മഞ്ജുവാര്യർക്ക് ഒരു വിജയ ചിത്രം സമ്മാനിക്കാൻ സാധിച്ചില്ലെന്ന ആക്ഷേപങ്ങൾ ഇല്ലാതാക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പെരുന്നാൾ റിലീസായ ചിത്രം ആദ്യദിവസങ്ങളിൽ തന്നെ ഹൗസ്ഫുള്ളായാണ് ഷോ നടന്നത്. മറ്റ് പബ്ലിസിറ്റികളേക്കാൾ മൗത്ത് പബ്ലിസിറ്റിയിലൂടൊണ് സിനിമ മുന്നേറുന്നത്. സിനിമയുടെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച് ചിത്രത്തിന്റെ അണിയറക്കാർ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
മഞ്ജു വാര്യർ വോളിബോൾ പരിശീലകയായെത്തുന്ന എത്തുന്ന സ്പോർട്സ് ഫാമിലി ത്രില്ലർ മൂവിയാണ് കരിങ്കുന്നം സിക്‌സസ്. ചിത്രത്തിന്റെ കഥ നടക്കുന്നത് കൂടുതലും ജയിലിനുള്ളിലാണ്. പ്രതിസന്ധികളെ ഒരു ടീംവർക്കിലൂടെ അതിജീവിക്കുന്നതാണ് സിനിമയുടെ കാതൽ. ഉപകഥകൾ സിനിമക്ക് ബലം നൽകുന്നു. കരിങ്കുന്നം സിക്സസ് എന്ന ടീമിന് ലോകത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ടീം ഉടമയുടെ അഭിലാഷമാണ് ഈ സിനിമയുടെ ഇതിവൃത്തം. ജിമ്മി ജോർജ്ജ് എന്ന അനശ്വര താരത്തിനുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് വോളിബോൾ പ്രമേയമാക്കിയ കരിങ്കുന്നം സിക്സസ്.
കായിക ചിത്രങ്ങൾ അപൂർവ്വമായി മാത്രം പുറത്തിറങ്ങുന്ന മലയാളത്തിലെ ഛക്ക് ദേ ഇന്ത്യയാണ് മഞ്ജുവിന്റെ പുതിയ ചിത്രമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. സ്ഥിരം കോമഡി പശ്ചാത്തലങ്ങൾ വിട്ട് സീരിയസ് കഥാപാത്രമായി സുരാജ് വെഞ്ഞാറംമൂട് എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നെഗറ്റീഷ് ഷെയ്ഡുള്ള കഥാപാത്രമായ ജയിൽ ഉദ്യോഗസ്ഥൻ നെൽസൺ എന്ന വേഷത്തിലാണ് സുരാജ്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, മണിയൻപിള്ള രാജു, ബാബു ആന്റണി, ബൈജു, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അരുൺലാൽ രാമചന്ദ്രന്റെ കഥയ്ക്ക് ദീപുവാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഒരു വോളിബോൾ കളിസ്നേഹിയുടെ വേഷത്തിൽ അനൂപ് മേനോൻ എത്തുന്നു. അനൂപ് മേനോന്റെ ഭാര്യ വന്ദനയുടെ വേഷത്തിലാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്.
മമ്മൂട്ടി ചിത്രമായ കസബയ്‌ക്കൊപ്പം ഷൈജു ഖാലിദിന്റെ ബിജു മേനോൻ - ആസിഫലി ചിത്രം അനാരാഗ കരിക്കിൻ വെള്ളവും ബോക്‌സോഫീസിൽ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ഇവർക്കൊപ്പമാണ് മികച്ച ടീമായി മഞ്ജു വാര്യർ ചിത്രവും മുന്നേറുന്നത്. മലയാളത്തിൽ വിജയം ഉറപ്പിച്ച സിനിമ ബോളിവുഡിലേക്കും ചേക്കേറുന്നു എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കുന്നത്.