- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; ബൈക്കിൽ കാറിടിച്ച് മരിച്ചെന്ന് റിപ്പോർട്ട്; കൊല്ലപ്പെട്ടത് കരിപ്പൂരിലേക്കുള്ള യാത്രയിൽ ആയങ്കിയ്ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ; റമീസിന് അപകടമുണ്ടായത് അർദ്ധ രാത്രിയിൽ; കരിപ്പൂരിൽ ആശങ്ക കൂട്ടി അഴിക്കോട്ടെ അപകടം
കണ്ണൂർ: സ്വർണ്ണ കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു. മുന്ന് നിരത്ത് സ്വദേശിയാണ് റമീസ്. ബൈക്കിൽ കാറിടിച്ചാണ് മരണം. റമീസിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു കസ്റ്റംസ്. അതുകൊണ്ട് തന്നെ ഈ അപകടത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.
അമ്മയെ ബന്ധുവീട്ടിൽ വിട്ട് വരുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്നലെ രാത്രിയാണ് അപകടം. ദൃക്‌സാക്ഷികൾ ഒന്നുമില്ല. കാറിലുണ്ടായിരുന്നവരാണ് ബൈക്കിൽ കാറിടിക്കുകയായിരുന്നു എന്ന് പൊലീസിനെ അറിയിച്ചത്. അഴിക്കോട് വച്ചാണ് അപകടം.
രാമനാട്ടുകരയിലെ കാറപകടമാണ് ആയങ്കിയെ കുടുക്കിയ സ്വർണ്ണ കടത്ത് പുറത്തു കൊണ്ടു വന്നിരുന്നു. സ്വർണ്ണ കടത്തുകാർ എതിരാളികളെ അപകടത്തിൽ വകവരുത്തുന്നത് സ്ഥിരം സംഭവമാണ്. അതാണ് ഈ അപകടത്തേയും ദുരൂഹമാക്കുന്നത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അറിയാവുന്ന ആളായിരുന്നു റമീസ്. അതും അപകടത്തിൽ സംശങ്ങൾ കൂട്ടുന്നു.
രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അർജുൻ ആയങ്കിക്കൊപ്പം കാറിൽ 2 പേർ കൂടി ഉണ്ടായിരുന്നതായി പിടിയിലായ ചെർപ്പുളശ്ശേരി സംഘത്തിന്റെ മൊഴിയിൽ വ്യക്തമായിരുന്നു. റമീസ്, സജിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. ഇതിൽ റമീസ് എന്ന സുഹൃത്തിന് കാരിയറായ മുഹമ്മദ് ഷഫീഖ് നൽകാനുള്ള 15,000 രൂപ വാങ്ങാനാണ് അന്ന് വിമാനത്താവളത്തിലെത്തിയത് എന്ന് അർജുന്റെ മൊഴിയുണ്ട്.
ഈ റമീസാണ് കൊല്ലപ്പെടുന്നത്. അർജുൻ സഞ്ചരിച്ച ചുവന്ന കാറിനു പുറമേ 4 വാഹനങ്ങളിൽ കൂടി കണ്ണൂർ സംഘത്തിലെ അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ചെർപ്പുളശ്ശേരി സംഘം നൽകിയ മൊഴിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേസിലെ നിർണ്ണായക വ്യക്തിയായിരുന്നു ഇന്ന് മരിച്ച റമീസ്.
മറുനാടന് മലയാളി ബ്യൂറോ