- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്നവർക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വർണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവർത്തിക്കുന്നു; കരിപ്പൂരിൽ ഇന്ന് പിടിയിലായതും സ്വർണക്കടത്ത് കാരിയർ; വിശദ അന്വേഷണത്തിന് കസ്റ്റംസ്
മലപ്പുറം: വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്നവർക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വർണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കരിപ്പൂരിൽ പിടിയിലായ സ്വർണക്കടത്ത് കാരിയർ. കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണകടത്തു സംഘം പിടിയിലായി.
മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26),കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ അബ്ദുറഹിമാൻ (40) എന്നിവരെയാണ് ഇന്നലെ പുലർച്ചെ വിമാനത്താവള പരിസരത്തു നിന്നും പൊലീസ് പിടികൂടിയത്.സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടു.ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി.
മസ്‌കറ്റിൽ നിന്നും വന്ന യാത്രക്കാരനായ രമേഷ് ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.തുടർന്ന് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് സ്വദേശികൾ ഇയാളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.ഇതിനിടയിലാണ് ഇവർ പിടിയിലായത്.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നേരത്തെ പലതവണ ഇവർ സ്വർണം കടത്തിയതായി പൊലിസിനോട് പറഞ്ഞു. വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന ആളുകളെ സ്വാധീനിച്ച് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വർണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഇവർ മൊഴി നൽകി.
പിടികൂടിയ പ്രതികളേയും സ്വർണവും കൂടുതൽ അന്വോഷണത്തിനായി കസ്റ്റംസിനു കൈമാറും. മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പക്ടർ സി.അലവി, കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജിവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്,പത്മരാജൻ, ഹരിലാൽ സന്ദീപ്, അബ്ദുൽ റഹിം, മുരളികൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്