കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇന്ന് പുലർച്ചെ മരിച്ചത് മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ. മരണ കാരണം ഹൃദയാഘാതം. അപകടത്തിൽ അരവിന്ദാക്ഷന്റെ കാലിന് പരിക്കേറ്റിരുന്നു.

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാന അപടകടത്തിൽ പരിക്കേറ്റ ഒരു യാത്രികൻ കൂടി മരണപ്പെട്ടു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ(68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാന അപകടത്തിൽ കാലിന് പരിക്കേറ്റിരുന്ന അരവിന്ദാക്ഷൻ ചികിത്സയാലായിരുന്നു.