- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിപ്പൂരിൽ ഹൈന്ദവ നാമധാരികൾക്കു വൻ ഡിമാന്റ്; കൂടുതൽ കമ്മീഷനും; മുസ്ലിം പേരുകാരെ കസ്റ്റംസ് പ്രത്യേകം പരിശോധിക്കുന്നതിനാൽ കടത്തിന് പലവിധ തന്ത്രങ്ങൾ; കാരിയർമാരെ കണ്ടെത്തുന്നവർക്ക് പതിനായിരം ഇനാം; സ്വർണക്കടത്തിലെ മുത്ത് ജിം ട്രെയിനറും!
മലപ്പുറം: കോവിഡ് കാലത്ത് സ്വർണം കടത്താൻ കാരിയർമാരെ കണ്ടെത്തി നൽകുന്നവർക്ക് പതിനായിരം രൂപ കമ്മീഷൻ. സ്വർണക്കടത്ത് മാഫിയകൾക്ക് കാരിയർമാരെ കണ്ടെത്തി നൽകുന്നവരിൽ 12തവണ സ്വർണം കടത്തി ഒറ്റതവണപോലും പിടിക്കപ്പെടാത്ത കാരിയറും ഉണ്ട്.
രണ്ടുവർഷത്തിനുള്ളിൽ 12തവണ സ്വർണം കടത്തിയ 31വയസ്സുകാരനായ വള്ളുവമ്പ്രം സ്വദേശി ഒരിക്കൽപോലും വിമാനത്തവളത്തിൽ പിടിയിലായിട്ടില്ലെന്നാണു സ്വർണക്കടത്ത് മാഫിയാ സംഘങ്ങളിൽനിന്നും ലഭിക്കുന്ന രഹസ്യവിവരം.
ഇതിനു പുറമെ ഒന്നിന് ദുബായിൽനിന്നും ഇഡിഗോ വിമാനത്തിലെത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദ്ദീൻ 60ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായപ്പോൾ ഇതെ വിമാനത്തിൽ സ്വർണം കടത്തി മറ്റു രണ്ടുകാരിയർമാർ പരിശോധനയിൽനിന്നും രക്ഷപ്പെട്ട് സ്വർണം ഭദ്രമായി പുറത്തെത്തിച്ചു.
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ വിസിറ്റിങ് വിസയിൽ പോയി സ്വർണം കടത്താൻ കഴിയാത്തതിനാൽ തന്നെ നാട്ടിലേക്കു തിരിച്ചുപോരുന്ന സാധാരണക്കാരായ യാത്രക്കാരെയാണു ഇടനിലക്കാർ വഴി കാരിയർമാരാക്കി മാറ്റുന്നത്. പിടിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ 12തവണ സ്വർണം കടത്തിയിട്ടും പിടിക്കപ്പെടാത്ത 31കാരൻ തന്നെ ഇവർക്കു വിശീദീകരിച്ചു നൽകും.
കോവിഡ് പ്രതിസന്ധികാരണം ജോലി അവസാനിപ്പിച്ചുപോരുന്നവരടക്കം ഇതോടെ ഇത്തരത്തിൽ കാരിയർമാരായി വരുന്നുണ്ട്. നാട്ടിലേക്കുവരുന്നവരെ കാരിയർമാരാക്കി മാറ്റിയാൽ 10,000രൂപവരെയാണു നിലവിൽ കമ്മീഷനായി നൽകുന്നത്. ഒരൊറ്റ ഫോൺകോളിലൂടെ തന്നെ ഇത്തരത്തിൽ കാരിയർമാരെ കിട്ടുമെന്നതിനാൽ തന്നെ നാട്ടിലുള്ള ഇടനിലക്കാർ വിദേശത്തെ സുഹൃത്തുക്കൾവഴി നാട്ടിലേക്കു ടിക്കറ്റെടുക്കുന്നവരെ മുഴുവൻ ബന്ധപ്പെടുന്ന സാഹചര്യമാണു നിലവിലുള്ളത്.
കരിപ്പൂർ വിമാനത്തവളം വഴി സ്വർണം കടത്താൻ ഹൈന്ദവ നാമധാരികൾക്കു വൻ ഡിമാന്റുണ്ട്. മുസ്ലിം നാമധാരികളെ കസ്റ്റംസ് പ്രത്യേകം പരിശോധിക്കാനുള്ള സാഹചര്യമുള്ളതിനാലാണിത്. ഇവർക്ക് കൂടുതൽ കമ്മീനും നൽകിവരുന്നുണ്ട്. നേരത്തെ ഒരാഴ്‌ച്ചക്കാലത്തേക്കു വിസറ്റിംഗിനു പോയാണ് 12തവണ സ്വർണം കടത്തിയ 31കാരൻ ഉൾപ്പെടെയുള്ളവർ സ്വർണം എത്തിച്ചിരുന്നത്.
ആരോഗ്യമുള്ള ശരീരം ഇതിനായി കാത്തുസൂക്ഷിച്ചു പോരുന്ന 31കാരൻ ജിം ട്രെയ്നർ ആണെന്നു പറഞ്ഞാണു പരിശോധനകളിൽനിന്നും രക്ഷപ്പെട്ടു പോന്നിരുന്നതെന്നുമാണു രഹസ്യമായി ലഭിച്ച വിവരം. പിടിയിലായ യുവാവിനെ ജാമ്യത്തിലിക്കിയതും സ്വർണക്കടത്ത് മാഫിയാ സംഘം പറഞ്ഞയച്ച അഭിഭാഷകനാണെന്നാണു വിവരം.
പിടിയിലാകുന്നവർക്കു ജാമ്യം നിൽക്കാനും സ്ഥിരം ആളുകളുള്ളതായും വിവരമുണ്ട്. സ്വർണം പിടിച്ചതായി വിവരം ലഭിച്ചാലും അങ്ങോട്ടു ബന്ധപ്പെടാതെ ഉദ്യോഗസ്ഥർ വീട്ടുകാരെയും സുഹൃത്തൃക്കളെയോ വിവരം അറിയിക്കുമ്പോൾ മാത്രമാകും സ്വർണക്കടത്ത് മാഫിയാ സംഘങ്ങൾ തന്നെ ഏർപ്പാടാക്കി നൽകുന്ന ജാമ്യക്കാരും അഭിഭാഷകനും ഇടപെടുന്നത്.