- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സ്റ്റാർ പൊലീസ് യൂണിഫോമിലെ സ്റ്റാർ അല്ലെന്ന് മുഹമ്മദ് ഷാഫി; കസ്റ്റംസ് തെറ്റിദ്ധരിച്ചത് ചെഗുവേര തൊപ്പിയിലെ സ്റ്റാർ; ചോദ്യം ചെയ്യലിൽ കരിപ്പൂർ സ്വർണക്കള്ളക്കടത്തുമയി ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി
കൊച്ചി: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ റെയ്ഡിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാർ കണ്ടെത്തിയത് വിവാദമായിരുന്നു. എന്നാൽ, കസ്റ്റംസ് തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്റ്റാർ പൊലീസ് യൂണിഫോമിലേതല്ല ചെഗുവേര തൊപ്പിയിലേതെന്ന് മുഹമ്മദ് ഷാഫി മൊഴി നൽകി.
് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫിയുടെ മൊഴി. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പൊലീസ് യൂണിഫോമിൽ ഉപയോഗിക്കുന്ന തരം നക്ഷത്രം, ലാപ്ടോപ്പ് തുടങ്ങിയവ കണ്ടെത്തിയിരുന്നു. എന്നാൽ നക്ഷത്രം ചെഗുവേര തൊപ്പിയിലേതും ലാപ്ടോപ് സഹോദരിയുടെതുമാണെന്ന് ഷാഫി മൊഴി നൽകി.
തനിക്ക് സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നാണ് ഷാഫി പറയുന്നത്. സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അർജ്ജുൻ ആയങ്കിയുമായുള്ള ബന്ധത്തിന്റെ പേരിൽ നേരത്തെ തന്നെ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. എന്നാൽ കസ്റ്റംസ് വിളിപ്പിച്ച തീയ്യതിക്ക് ഹാജരാവാതിരുന്ന ഷാഫി ഉദ്യോസ്ഥരെ അറിയിക്കാതെ കഴിഞ്ഞ വെള്ളിയാഴ്‌ച്ച കസ്റ്റംസ് ഓഫീസിലേക്ക് എത്തിയിരുന്നു. പക്ഷേ നോട്ടീസിൽ പറയുന്ന ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് മടക്കിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച ഹാജരായത്. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ നേരത്തെ കസ്റ്റംസ് അർജുൻ ആയങ്കിയുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
കരിപ്പൂർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അർജുൻ ആയങ്കിക്ക് ഷാഫിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വർണക്കടത്തിന് അർജുന് ഷാഫിയുടെയും കൊടി സുനിയുടേയും സഹായം ലഭിച്ചിരുന്നു എന്നും നേരത്തെ കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നന്നു. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘത്തിന് കണ്ണൂർ സ്വർണ്ണക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
മറുനാടന് മലയാളി ബ്യൂറോ