- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''അന്വേഷണം വരുമ്പോൾ ഷാഫിക്കയെയോ സുനിലേട്ടനെയോ കൊണ്ട് വിളിപ്പിക്കും... നമ്മുടെ പിള്ളേരാണ്..പറ്റി പോയി എന്നൊക്കെ പറയും': കള്ളക്കടത്ത് സ്വർണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതുകൊടി സുനിയും മുഹമ്മദ് ഷാഫിയും എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്റേത്; വെളിപ്പെടുത്തിയത് ഷാഫി തന്നെ ചാനൽ ചർച്ചയിൽ
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ക്വട്ടേഷൻ സംഘാംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വെക്കുമെന്നും അതിൽ ഒരു വിഭാഗം പാർട്ടിക്കെന്നും ശബ്ദരേഖയിൽ പറയുന്നു. ടിപി ചന്ദ്രശേഖരൻ വധകേസിൽ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയിൽ പറയുന്നു. കള്ളക്കടത്ത് സ്വർണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതുകൊടി സുനിയും മുഹമ്മദ് ഷാഫിയും എന്ന സൂചിപ്പിക്കുന്ന ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്റേതെന്ന് വ്യക്തമായി. ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് വെളിപ്പെടുത്തിയത്. ദുബായിലാണ് കുട്ടൻ ഇപ്പോഴുള്ളത്. തന്റെ പേര് ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗപ്പെടുത്തുന്നെന്നും ഷാഫി വിശദീകരിച്ചു.
സ്വർണം തട്ടിയെടുത്താൽ പിന്നീടുള്ള സംരക്ഷണം സുനിയും ഷാഫിയും തരുമെന്നാണ് സ്വർണ്ണക്കടത്ത് ക്യാരിയറോട് കുട്ടൻ വാട്‌സാപ്പ് ഓഡിയോയിൽ പറയുന്നത്. ടിപി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് നേരിട്ട് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാൽ കൊടി സുനി ജയിലിൽ നിന്നും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുമെന്നും ഓഡിയോയിലുണ്ട്.
പുറത്ത് വരുന്ന ശബ്ദരേഖ പ്രകാരം സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമാണ്. ഒപ്പം പാർട്ടിയും സ്വർണത്തിന്റെ പങ്ക് പറ്റുന്നുവെന്ന് വ്യക്തമാണ്. ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉൾപ്പെടുന്ന സംഘത്തെയായിരിക്കാം പാർട്ടി എന്ന് ശബ്ദരേഖയിൽ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതിൽ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.
ശബ്ദരേഖയുടെ ഉള്ളടക്കം
ക്യാരിയർ- എയർപോർട്ടിൽ നമ്മളെ കൂട്ടാൻ വരും. നീ വണ്ടിയിൽ കയറുകയേ വേണ്ടതുള്ളൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ, ഏതെങ്കിലും രണ്ട് പേർ ഒരുമിച്ചുണ്ടാവും. മറ്റുള്ള കാര്യങ്ങൾ. മൂന്നിൽ ഒന്ന് പാർട്ടിക്കാരെ വെക്കുന്നത് നിന്നെ സുരക്ഷിതമാക്കി വെക്കാൻ വേണ്ടിയാണ്. അതിൽ അന്വേഷണം വരുമ്പോൾ ഷാഫിക്കയെകൊണ്ടോ സുനിലേട്ടനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ്. പറ്റിപോയിയെന്നൊക്കെ പറയും. വീണ്ടും വരികയാണെങ്കിൽ അവരെ പോയി കാണും. അതിൽ ഉള്ളതാണ് മൂന്നിലൊന്ന് കൊടുക്കുന്നത്. ജിജോ തില്ലങ്കേരി ഉൾപ്പെടെയുള്ളവർക്ക് കൊടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ