- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുവരുന്നവരെ വലയിലാക്കാൻ പൊലീസ് റെഡി; മൂന്നുമാസത്തിനിടയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുനിന്ന് സ്വർണം പിടികൂടിയത് 42 തവണ; സ്വർണക്കടത്തുകാർക്ക് പേടിസ്വപ്നമായി സ്പെഷ്യൽ സ്ക്വാഡ്
മലപ്പുറം: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിൽനിന്നും രക്ഷപ്പെട്ട് പുറത്തുവരുന്ന സ്വർണക്കടത്തുകാർ നിരവധി. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് കസ്റ്റംസ് പരിശോധനയിൽനിന്നും രക്ഷപ്പെട്ട് കരിപ്പൂരിലെ എയർപോർട്ടിന് പുറത്തുനിന്നും സ്വർണം പിടികൂടിയത് 42 തവണ. എയർപോർട്ടിലെ പരിശോധനയിൽ നിന്നും സ്വർണം പിടിക്കാതെ പുറത്തുവരുന്നവരെ പൊലീസാണ് പിടികൂടുന്നത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും മറ്റു ഉന്നത പൊലീസുദ്യോഗസ്ഥർക്കും രഹസ്യമായി ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഇത്തരക്കാരെ പിടികൂടുന്നത്. യാത്രക്കാർ വരുന്ന വിമാനത്തിന്റെ സമയവും പേരും യാത്രക്കാരനെ തിരിച്ചറിയാനുള്ള വിവരങ്ങളും അടക്കമാണ് പൊലീസിനു രഹസ്യവിവരം ലഭിക്കുന്നത്. ഇതോടെ ഇത്തരത്തിൽ കസ്റ്റംസിനെ പറ്റിച്ചു പുറത്തുവരുന്നവരാണ് പൊലീസിന്റെ പിടിയിലാകുന്നത്.
ഇന്നും കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്ത് നിന്നും കൊണ്ടുവന്ന 92.144 ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. അബൂദാബിയിൽ നിന്ന് ഇന്നലെ പുലർച്ചെ എയർ അറേബ്യാ എക്സ്പ്രസ്സിലെത്തിയ വണ്ടൂർ സ്വദേശി മുസാഫിർ അഹമ്മദ് (40) എന്നയാളിൽ നിന്നാണ് പൊലീസ് 1.749.8 കിലോ സ്വർണം പിടികൂടിയത്.
ജീപാസ് കമ്പനിയുടെ ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് ഹീറ്റിങ് കോയിലിന്റെ കെയ്സിനകത്ത് സ്വർണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്റെ ഷിറ്റ് വെച്ച് അടച്ച് വെൽഡ് ചെയ്ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വർണം കടത്തി കൊണ്ട് വന്നത്. വെൽഡ് ചെയ്ത ഭാഗങ്ങൾ വളരെ ഭംഗിയായി ഗ്രൈൻഡ് ചെയ്തിട്ടുണ്ടായിരുന്നു. പ്രൊഫഷണൽ മികവോടെയാണ് വെൽഡിങ് ജോലികൾ ചെയ്തിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ഹീറ്റിങ് കോയിൽ റിപ്ലെയ്സ് ചെയ്തതായി മനസ്സിലാവാത്ത രീതിയിൽ വളരെ മികവോടെയാണ് സ്വർണം ഒളിപ്പിച്ചതായി കാണപ്പെട്ടത്.
മുസാഫിർ അഹമ്മദിന് കരിപ്പൂർ എയർ കസ്റ്റംസ് പരിശോധനയെ എളുപ്പത്തിൽ അതിജീവിച്ച് എയർപോർട്ടിന് പുറത്ത് കടക്കാനായെങ്കിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുറത്ത് വല വിരിച്ച് കാത്ത് നിന്ന പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിനെ മറി കടക്കാൻ പക്ഷേ മുസാഫിറിന് കഴിഞ്ഞില്ല.
സീറോ പോയ്ന്റിൽ വെച്ച് മുസാഫിർ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തതിൽ തന്റെ റൂം മേറ്റിന്റെ സുഹൃത്തായ കോഴിക്കോട് സ്വദേശിയായ ഒരു ഷഫീഖ് തന്റെ കയ്യിൽ ഒരു ഇസ്തിരിപ്പെട്ടി തന്ന് വിട്ടിട്ടുണ്ടെന്നും അത് തന്റെ വീട്ടിലെത്തി ഷഫീഖിന്റെ ബന്ധു വാങ്ങികൊള്ളും എന്നാണ് തന്നോട് പറഞ്ഞതെന്നുമാണു പൊലീസിനോട് പറഞ്ഞു. ശേഷം ഇസ്തിരിപ്പെട്ടി അഴിച്ച് വിശദമായി പരിശോധിച്ചതിൽ ഹീറ്റിങ് കോയിലിന് ഭാരകൂടുതലുള്ളതായി കാണപ്പെട്ടു. തുടർന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കോയിൽ നെടുകെ കീറി പരിശോധിച്ചതിൽ അതിനകത്ത് സ്വർണം ഉരുക്കി ഒഴിച്ച് നിറച്ചതായി കണ്ടെത്തിയത്. പുറത്തെടുത്ത സ്വർണ്ണത്തിന് കോയിൽ കെയ്സിന്റെ അതേ രൂപമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്