ഞ്ജയ് കപൂറിൽ നിന്നും വിവാഹ മോചനം നേടിയ നടി കരീഷ്മ പുതിയ കാമുകനെ കണ്ടെത്തിയെന്ന വാർത്ത മുമ്പേ പുറത്ത് വന്നിരുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാളാണ് നടിയുടെ കാമുകൻ. ഇരുവരും ഉടനെ വിവാഹിതരാകുമെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യേഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നില്ലെങ്കിലും കരീഷ്മ കാമുകനൊപ്പമാണ് എന്നാണ് ബോളിവുഡിൽ നിന്നുള്ള വിവരം..

വിദ്യ ബാലന്റെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ സിദ്ധാർഥ് റോയ് കപൂറിന്റെ വീട്ടിലൊരുക്കിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ കരിഷ്മയുടെയും കാമുകന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുവരും ഒന്നിച്ച് കാറിലെത്തുന്ന ചിത്രങ്ങളാണ് ഗോസിപ്പ് കോളങ്ങളിൽ എത്തിയിരിക്കുന്നത്. കുറച്ചുമാസങ്ങൾക്കു മുൻപ് കരിഷ്മയുടെ വിരലിൽ ഒരു വൈരമോതിരം കണ്ടപ്പോൾ ഇരുവരും തമ്മിൽ നിശ്ചയം കഴിഞ്ഞെന്ന് വാർത്തകൾ വന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

ബിസിനസുകാരനായ സഞ്ജയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2003-ൽ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകർന്ന ശേഷമാണ് ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. 2014-ൽ കരിഷ്മ ഭർത്താവിനെതിരെ സ്ത്രീപീഡനക്കേസ് ഫയൽ ചെയ്തു. തുടർന്ന് അടുത്തിടെയാണ് കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. വിവാഹമോചനത്തിന് ശേഷം കരിഷ്മ ബുഡാപെസ്റ്റിൽ വിനോദയാത്ര പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.