ഞ്ജയ് കപൂറുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ നടി കരീഷ്മ വിവാഹ മോചനം ആഘോഷമാക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കരിഷ്മ ബുഡാപെസ്റ്റിലേക്ക് നടത്തിയ യാത്രയ്ക്കും ആഘോഷങ്ങൾക്കും പിന്നിൽ മറ്റൊരു കാരണമാണെന്നാണ് പുതിയ റിപ്പോർട്ട്.

വിവാഹമോചനത്തിന്റെ ആഘോഷം പൂർത്തിയാക്കി ബോളിവുഡ് സുന്ദരി നടന്നടുക്കുന്നത് കതിർ മണ്ഡപത്തിലേക്കെന്നാണ് പുതിയ വാർത്ത. മുബൈ വ്യവസായിയായ സന്ദീപ് തോഷ്‌നിവാളിനെയാണ് കരിഷ്മ വിവാഹം ചെയ്യുന്നത്. വിവാഹ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. മുംബയിലെ ഒരു ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.

2003ലായിരുന്നു കരിഷ്മയും വ്യവസായി സഞ്ജയ് കപൂറുമായുള്ള വിവാഹം നടന്നത്. സഞ്ജയിന്റെ രണ്ടാം വിവാഹമായിരുന്നു അത്. ആ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. 2010 ഓടു കൂടി ഇരുവരും വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ ഭാവിക്കായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അതും അധികം നീണ്ടുപോയില്ല. 2014ൽ കരിഷ്മ തന്നെ
മുൻകൈയെടുത്ത് ഡിവോഴസ് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാസമാണ് ഡിവോഴസ് അനുവദിച്ചത്.

2003ൽ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകർന്നതിന് ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്