- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലി തർപ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി: ആലുവയിൽ ഗതാഗത നിയന്ത്രണം; തർപ്പണത്തിന് പ്രത്യേക സൗകര്യങ്ങൾ
കൊച്ചി: നാളെ കർക്കടക വാവ്. വാവു ബലി തർപ്പണത്തിനു നഗരത്തിലെ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കർക്കടക വാവിനോടനുബന്ധിച്ച് വിപുലമായ ഗതാഗത നിയന്ത്രണമാണ് ആലുവ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനുള്ള അവാസന ഘട്ട ഒരുക്കങ്ങൾ നടക്കുകയാണ്. പാവക്കുളം ക്ഷേത്രത്തിൽ മുതിർന്ന പൗരന്മാർക്കും സുഖമില്ലാത്തവർക്കും തർപ്പണത്തിന് പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം 200 പേർക്കു ബലി തർപ്പണത്തിനു സൗകര്യം ഉണ്ടായിരിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന ബലി കർമങ്ങൾക്ക് എടത്തല വിജയകുമാർ കാർമികത്വം വഹിക്കുമെന്നു സെക്രട്ടറി കെ.പി. മാധവൻകുട്ടി അറിയിച്ചു. അയ്യപ്പൻ കോവിലിൽ രാവിലെ അഞ്ചര മുതൽ ബലി തർപ്പണം ആരംഭിക്കുമെന്നു സെക്രട്ടറി അറിയിച്ചു. പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിൽ മേൽശാന്തി ഷാജി ശാന്തിയുടെ കാർമികത്വത്തിൽ രാവിലെ അഞ്ചിന് തർപ്പണം ആരംഭിക്കുമെന്നു സെക്രട്ടറി ടി.എം. വിജയകുമാർ അറിയിച്ചു .എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്ര
കൊച്ചി: നാളെ കർക്കടക വാവ്. വാവു ബലി തർപ്പണത്തിനു നഗരത്തിലെ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കർക്കടക വാവിനോടനുബന്ധിച്ച് വിപുലമായ ഗതാഗത നിയന്ത്രണമാണ് ആലുവ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനുള്ള അവാസന ഘട്ട ഒരുക്കങ്ങൾ നടക്കുകയാണ്.
പാവക്കുളം ക്ഷേത്രത്തിൽ മുതിർന്ന പൗരന്മാർക്കും സുഖമില്ലാത്തവർക്കും തർപ്പണത്തിന് പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം 200 പേർക്കു ബലി തർപ്പണത്തിനു സൗകര്യം ഉണ്ടായിരിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന ബലി കർമങ്ങൾക്ക് എടത്തല വിജയകുമാർ കാർമികത്വം വഹിക്കുമെന്നു സെക്രട്ടറി കെ.പി. മാധവൻകുട്ടി അറിയിച്ചു.
അയ്യപ്പൻ കോവിലിൽ രാവിലെ അഞ്ചര മുതൽ ബലി തർപ്പണം ആരംഭിക്കുമെന്നു സെക്രട്ടറി അറിയിച്ചു. പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിൽ മേൽശാന്തി ഷാജി ശാന്തിയുടെ കാർമികത്വത്തിൽ രാവിലെ അഞ്ചിന് തർപ്പണം ആരംഭിക്കുമെന്നു സെക്രട്ടറി ടി.എം. വിജയകുമാർ അറിയിച്ചു .എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാവിലെ അഞ്ചരയ്ക്ക് ബലി കർമങ്ങൾ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ. സുരേഷ് ബാബു അറിയിച്ചു. കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ ആറു മുതൽ പത്തു വരെ വാവു ബലി നടക്കുന്നതാണെന്നു മാനേജിങ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.
ഞായറാഴ്ച പകൽ മൂന്നു മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
* മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ. റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം.
* മണപ്പുറം ഭാഗത്തു നിന്ന് തിരികെ പോകുന്ന വാഹനങ്ങൾ പറവൂർക്കവല വഴി തിരിച്ചു പോകേണ്ടതാണ്. ഇതുവഴി വൺവെ ട്രാഫിക്ക് ആയിരിക്കും.
* തോട്ടയ്ക്കാട്ടുകര ജങ്ഷനിൽ നിന്നും മണപ്പുറത്തേക്കും ബാങ്ക് കവല മുതൽ എം.ജി. ടൗൺ ഹാൾ റോഡു വരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
* എറണാകുളം ഭാഗത്തു നിന്നും ദേശീയ പാത വഴി ആലുവ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസുകൾ പുളിഞ്ചോട് ജങ്ഷനിൽ നിന്നും സർവീസ് റോഡിൽ കൂടി മാർക്കറ്റ് വഴി സ്വകാര്യ സ്റ്റാൻഡിൽ എത്തണം.
* എറണാകുളം ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി ജില്ലാ ആശുപത്രി ജങ്ഷനിലൂടെ ഡിപ്പോയിലെത്തേണ്ടതാണ്.
* പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകൾ പൊലീസ് സ്റ്റേഷൻ വഴി സീനത്ത്, ഓൾഡ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.
* രാവിലെ 6.30 മുതൽ ഒൻപതു മണി വരെ പറവൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ യു.സി. കോളേജ് ജങ്ഷനിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂർ, മുപ്പത്തടം, പാതാളം, കെണ്ടയ്‌നർ റോഡു വഴി പോകേണ്ടതാണ്