- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണ മിഷൻ മെൽബണിന്റെ കർക്കിടകവാവ് ബലി: ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് നടത്തുന്ന കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടക ദിവസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായി ശ്രീ നാരായണ മിഷൻ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം തീയതി രാവിലെ 6.30 മുതൽ 10.30 വരെ മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻ ടെമ്പിളിലെ ഓം കലാമന്ദിർ ഹാളിലാണ് കർക്കിടകവാവ് നടത്തുന്നത് . ആദ്യ മൂന്ന് ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാവുകയും,നാലാമത് ബാച്ചിന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ നടന്നു വരുന്നതായും സംഘാടകർ അറിയിച്ചു. കർക്കിടകവാവ് ദിനം ബലിയിട്ടാൽ പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ചടങ്ങുകൾക്ക് ശേഷം പ്രാതൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇനിയും പേർ രജിസ്റ്റർ ചെയ്യാത്തവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. സന്തോഷ് 0450964057രൂപ്ലാൽ 0432839807ഷാജു 0413568701അരുൺ 0425067500വിഷ്ണു 0470206090
മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് നടത്തുന്ന കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടക ദിവസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായി ശ്രീ നാരായണ മിഷൻ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം തീയതി രാവിലെ 6.30 മുതൽ 10.30 വരെ മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻ ടെമ്പിളിലെ ഓം കലാമന്ദിർ ഹാളിലാണ് കർക്കിടകവാവ് നടത്തുന്നത് .
ആദ്യ മൂന്ന് ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാവുകയും,നാലാമത് ബാച്ചിന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ നടന്നു വരുന്നതായും സംഘാടകർ അറിയിച്ചു.
കർക്കിടകവാവ് ദിനം ബലിയിട്ടാൽ പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ചടങ്ങുകൾക്ക് ശേഷം പ്രാതൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇനിയും പേർ രജിസ്റ്റർ ചെയ്യാത്തവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
സന്തോഷ് 0450964057
രൂപ്ലാൽ 0432839807
ഷാജു 0413568701
അരുൺ 0425067500
വിഷ്ണു 0470206090