മെൽബൺ: കർക്കടക മാസത്തിലെ കറുത്ത വാവ് ദിനത്തിൽ പിതൃ ബലിക്കും തർപ്പണത്തിനുമായി ശ്രീ നാരായണ മിഷൻ മെൽബൺ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓഗസ്റ്റ് രണ്ടിന് രാവിലെ 6:30 മുതൽ 10:30 വരെ മൺമറഞ്ഞ പൂർവ്വികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻ ടെമ്പിളിലെ (17-19 Knight Ave, Sunshine North VIC 3020) ഓം കലാ മന്ദിർ ഹാളിൽ കർക്കടക വാവ് നടത്തുന്നതാണ്.

കർക്കടക വാവ് ദിനം ബലിയിട്ടാൽ പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് ഹിന്ദു മത വിശ്വാസം. പുരോഹിതന്മാരുടെ മന്ത്രോചാരണങ്ങൾക്കൊപ്പം അരിയും പൂവും മഞ്ഞളും പിതൃക്കൾക്കായി തർപ്പണം ചെയ്യുന്നതാണ് കര്ക്കടക വാവിന്റെ പ്രധാന ചടങ്ങ്. ചടങ്ങുകൾക്ക് ശേഷം പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

Santhosh :0450 964 057
Rooplal: 0432 839 807
Arun: 0425 067 500
Shaju: 0413 568 701
Vishnu: 0470 206 090