ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ആരാധനാലയങ്ങൾക്കും വിനോദ പാർക്കുകൾക്കും നാളെ മുതൽ തുറക്കാൻ അനുമതി നൽകിയാണ് പുതിയ ഉത്തരവ്.

അമ്പലങ്ങളും പള്ളികളുമടക്കം എല്ലാ ആരാധനാലയങ്ങളും തുറക്കാമെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടത്താമെന്നും സർക്കാർ അറിയിച്ചു. അതേസമയം ഉത്സവങ്ങളും പ്രദക്ഷിണം പോലുള്ള പരിപാടികളും അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നു നിർദേശമുണ്ട്. നേരത്തെ ജൂലൈ മൂന്ന് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ പറഞ്ഞിരുന്നെങ്കിലും ദർശനത്തിന് മാത്രമാണ് അനുമതിയുണ്ടിയിരുന്നത്. പൂജകൾക്ക് അനുമതി നൽകിയിരുന്നില്ല.

മറ്റൊരു ഉത്തരവിൽ വിനോദ പാർക്കുകൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അതേസമയം വാട്ടർ സ്പോർട്ട്സിനും വെള്ളവുമായി ബന്ധപ്പെട്ട സാഹസികതകളും അനുവദിക്കില്ല.