- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ അയ്യായിരം അദ്ധ്യാപക നിയമനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടകയിൽ 5,000 അദ്ധ്യാപകരെ ഈ വർഷം നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിധാൻ സൗധയിൽ നടന്ന മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാര ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അറിവിൽ നിന്ന് ശാസ്ത്രത്തിലേക്കും ശാസ്ത്രത്തിൽ നിന്ന് സാങ്കേതിക വിദ്യയിലേക്കും അവിടെ നിന്ന് സോഫ്റ്റ് വെയറിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് നാം. 21-ാം നൂറ്റാണ്ട് അറിവിന്റെ നൂറ്റാണ്ടാണ്. നല്ല വിദ്യാർത്ഥിയായെങ്കിൽ മാത്രമേ നല്ല അദ്ധ്യാപകരാകാൻ കഴിയൂ. കുട്ടികൾക്കുള്ളിൽ ചോദ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവരും അതിനെ പ്രചോദിപ്പിക്കുന്നവരുമാകണം അദ്ധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയം നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് അദ്ധ്യാപകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തണം. സംശയങ്ങൾ ചർച്ച ചെയ്യുകയും ദൂരീകരിക്കുകയും ചെയ്യണം. വിദ്യാർത്ഥികളെ കൂടുതൽ കേന്ദ്രീകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ബൊമ്മെ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്