- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്നൂബിയുടെ ഓർമ്മ; ചാർലി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബംഗളുരു: രക്ഷിത് ഷെട്ടിയും ചാർലി എന്ന നായയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 777 ചാർലി എന്ന ചിത്രം കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമകളാണ് മുഖ്യമന്ത്രിയെ കരയിപ്പിച്ചത്. അദ്ദേഹത്തിന്റെ നായ സ്നൂബി കഴിഞ്ഞ വർഷം വിടവാങ്ങിയിരുന്നു.
മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീർ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു. കിരൺരാജ് സംവിധാനം ചെയ്ത ചിത്രം കണ്ടതിന് ശേഷം ദുഃഖം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ സ്നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകൾ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
സ്നൂബിയും മന്ത്രിയും തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. നായയുടെ ശവസംസ്‌കാര ചടങ്ങിൽ അദ്ദേഹം വിതുമ്പുന്ന രംഗം സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു.




