- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കഴിച്ചാൽ മുഖ്യമന്ത്രിയായാലും തലവെട്ടുമെന്നു പറഞ്ഞ പ്രാദേശിക നേതാവിനെ ബിജെപി തള്ളിപ്പറഞ്ഞു; പാർട്ടി നിലപാട് ചന്നബസപ്പയെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ
ബംഗളൂരു: ബീഫ് കഴിച്ചാൽ അത് മുഖ്യമന്ത്രിയായാലും തലവെട്ടുമെന്നു പറഞ്ഞ പ്രാദേശിക നേതാവിനെ ബിജെപി തള്ളിപ്പറഞ്ഞു. ശിവമോഗയിലെ മുനിസിപ്പൽ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ചന്നബസപ്പയെയാണു ബിജെപി കർണാടക സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞത്. ശിവമോഗയിൽ വച്ച് ബീഫ് കഴിച്ചെന്നറിഞ്ഞാൽ മുഖ്യമന്ത്രിയുടെ കഴുത്തറുക്കുമെന്നാണു ചന്നബസപ്പ ഭീഷണി മുഴക്കി

ബംഗളൂരു: ബീഫ് കഴിച്ചാൽ അത് മുഖ്യമന്ത്രിയായാലും തലവെട്ടുമെന്നു പറഞ്ഞ പ്രാദേശിക നേതാവിനെ ബിജെപി തള്ളിപ്പറഞ്ഞു. ശിവമോഗയിലെ മുനിസിപ്പൽ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ചന്നബസപ്പയെയാണു ബിജെപി കർണാടക സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞത്.
ശിവമോഗയിൽ വച്ച് ബീഫ് കഴിച്ചെന്നറിഞ്ഞാൽ മുഖ്യമന്ത്രിയുടെ കഴുത്തറുക്കുമെന്നാണു ചന്നബസപ്പ ഭീഷണി മുഴക്കിയത്. എവിടെ വച്ചും ഏതു സാഹചര്യത്തിലും ബീഫ് കഴിക്കുമെന്ന് പറയാൻ എങ്ങനെ സിദ്ധരാമയ്യക്കു ധൈര്യമുണ്ടായി. തികച്ചും ധിക്കാരപരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടേത്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ശിവമോഗയിലെത്തി ബീഫ് കഴിക്കട്ടെ. രണ്ടാമതൊന്ന് ചിന്തിക്കാതെ അദ്ദേഹത്തിന്റെ തലവെട്ടി പന്തു തട്ടുമെന്നതിൽ ഒരു സംശയവുമില്ലെന്നും ചന്നബാസപ്പ പറഞ്ഞിരുന്നു.
വിവാദ പ്രസ്താവനയെത്തുടർന്നു കഴിഞ്ഞ ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവും വിവിധ കോണിൽ നിന്നുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക നേതാവിനെ തള്ളിപ്പറഞ്ഞ് ബിജെപി. സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
താനൊരു സസ്യഭുക്കാണെങ്കിലും വേണ്ടിവന്നാൽ പശുവിറച്ചി കഴിക്കാൻ തയ്യാറാണെന്നും ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ഐ.പി.സി.യിലെ 153, 353, 506 വകുപ്പുകൾ ചുമത്തിയാണ് ശിവമോഗ പൊലീസ് ചന്നബസപ്പയെ അറസ്റ്റ് ചെയ്തത്.
ചന്നബസപ്പയുടെ പ്രസംഗം ബിജെപി. ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും പാർട്ടി പിന്തുടരുന്ന രാഷ്ട്രീയ സംസ്‌കാരത്തിനും എതിരാണെന്നാണ് കർണാടക ബിജെപി അധ്യക്ഷൻ പ്രഹ്ലാദ് ജോഷി പറഞ്ഞു.
ചന്നബസപ്പയിൽ നിന്ന് വിവാദ പ്രസംഗം സംബന്ധിച്ച് വിശദീകരണം തേടിയിട്ടുമുണ്ട്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മറ്റ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രഹ്ലാദ് ജോഷി പറഞ്ഞു.

