- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടക ബിജെപിയിലെ ഗ്രൂപ്പികളിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകി ദേശീയ നേതൃത്വം; ഇരുപക്ഷത്തുമുള്ള നാല് നേതാക്കളെ പുറത്താക്കി; ദേശീയ നേതൃത്വം തടയിട്ടത് പിളർപ്പനുള്ള സാഹചര്യം
ബെംഗളുരൂ; കർണാടകയിലെ ബിജെപിയിൽ നേതൃത്വത്തിൽ ഗ്രൂപ്പുകളി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനിടെ പാർട്ടിയിൽ അഴിച്ചുപണി നടത്തി ദേശീയ നേതൃത്വം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയോടും എതിർപക്ഷത്തുള്ള മുതിർന്ന നേതാവ് കെഎസ് ഈശ്വരപ്പയോടും അനുഭാവം പ്രകടിപ്പിക്കുന്ന നാല് പാർട്ടി ഭാരവാഹികളെയാണ് ദേശീയ നേതൃത്വം പുറത്താക്കിയത്. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ തമ്മിലടി അവസാനിപ്പിക്കണമെന്ന സന്ദേശം നൽകുന്നതാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി. പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചേക്കാവുന്ന വിധത്തിൽ ഗ്രൂപ്പ് കളി ശക്തമായ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ രമ്യതയിലേക്ക് എത്തിക്കാൻ ബിജെപി ജനറൽ സെക്രട്ടറി പി മുരളീധർ റാവു ശനിയാഴ്‌ച്ച ബെംഗളൂരിൽ എത്തിയിരുന്നു. തമ്മിലടിക്കുന്ന രണ്ട് വിഭാഗങ്ങളുമായി മുരളീധർ റാവു ചർച്ചയും നടത്തി. ഇതിനുപിന്നാലെയാണ് വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിർമ്മൽ കുമാർ സുരന, രജിത മോർച്ച വൈസ് പ്രസിഡണ്ട് എംപി രേണുകാചാര്യ, പാർട്ടി സംസ്ഥാന വക്താവ് ജി മധുസൂദനൻ എന്നിവരെ തൽസ്ഥാനത്ത് നിന്നു
ബെംഗളുരൂ; കർണാടകയിലെ ബിജെപിയിൽ നേതൃത്വത്തിൽ ഗ്രൂപ്പുകളി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനിടെ പാർട്ടിയിൽ അഴിച്ചുപണി നടത്തി ദേശീയ നേതൃത്വം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയോടും എതിർപക്ഷത്തുള്ള മുതിർന്ന നേതാവ് കെഎസ് ഈശ്വരപ്പയോടും അനുഭാവം പ്രകടിപ്പിക്കുന്ന നാല് പാർട്ടി ഭാരവാഹികളെയാണ് ദേശീയ നേതൃത്വം പുറത്താക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ തമ്മിലടി അവസാനിപ്പിക്കണമെന്ന സന്ദേശം നൽകുന്നതാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി. പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചേക്കാവുന്ന വിധത്തിൽ ഗ്രൂപ്പ് കളി ശക്തമായ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ രമ്യതയിലേക്ക് എത്തിക്കാൻ ബിജെപി ജനറൽ സെക്രട്ടറി പി മുരളീധർ റാവു ശനിയാഴ്‌ച്ച ബെംഗളൂരിൽ എത്തിയിരുന്നു.
തമ്മിലടിക്കുന്ന രണ്ട് വിഭാഗങ്ങളുമായി മുരളീധർ റാവു ചർച്ചയും നടത്തി. ഇതിനുപിന്നാലെയാണ് വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിർമ്മൽ കുമാർ സുരന, രജിത മോർച്ച വൈസ് പ്രസിഡണ്ട് എംപി രേണുകാചാര്യ, പാർട്ടി സംസ്ഥാന വക്താവ് ജി മധുസൂദനൻ എന്നിവരെ തൽസ്ഥാനത്ത് നിന്നും പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യെദ്യൂരപ്പ ഉൾപ്പെടുന്ന ഔദ്യോഗികപക്ഷത്തിന്റെ മുന്നറിയിപ്പ് മറികടന്ന് പാർട്ടിയെ രക്ഷിക്കാനെന്ന പേരിൽ ഈശ്വരപ്പ വിഭാഗം ഏപ്രിൽ 27ന് സമ്മേളനം വിളിച്ചു കൂട്ടിയതോടെയാണ് സംസ്ഥാന ബിജെപിയിലെ തമ്മിലടി രൂക്ഷമായത്. സമ്മേളനത്തിൽ ഈശ്വരപ്പക്കൊപ്പം ഭാനുപ്രകാശും നിർമ്മൽ കുമാറും വേദി പങ്കിട്ടിരുന്നു. യെദ്യൂരപ്പയോട് അടുപ്പമുള്ള നേതാക്കളാണ് രേണുകാചാര്യയും, മധുസൂദനനും.
കൺവെൻഷൻ നടന്നതിൽ പാർട്ടി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പ്രസ്താവന പുറത്തിറക്കിയിരുന്നു. സമ്മേളനം വിളിച്ചു ചേർത്തത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ടെന്ന നിലയിലുള്ള യെദ്യൂരപ്പയുടെ ഏകാധിപത്യ നിലപാടുകളും പ്രവർത്തനങ്ങളും പാർട്ടിയുടെ താൽപ്പര്യങ്ങൾ എതിരാണെന്നാണ് ഈശ്വരപ്പയുടെ ആരോപണങ്ങൾ.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിലുണ്ടായ തമ്മിലടി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുത്തിരിക്കുകയാണ്. ഇപ്പോഴത്തെ പുറത്താക്കലിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകിയിട്ടുണ്ട്.