- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേക്ക് ബസ് സർവ്വീസ് നിർത്തി കർണാടക; കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കി
കാസർകോട്: കാസർകോട്ടേക്കുള്ള ബസ് സർവ്വീസ് താൽക്കാലികമായി നിർത്തിവച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഞായറാഴ്ച മുതൽ ഒരാഴ്ച്ചത്തേക്ക് കാസർകോട്ടേയ്ക്ക് സർക്കാർ,സ്വകാര്യ ബസ് സർവ്വീസുകൾ ഉണ്ടാവില്ല. കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി.
കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധനയും കർശനമാക്കിയിരിക്കുകയാണ് കർണാടകം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കി. കൊവീഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചതിന്റെ രേഖയുള്ളവരെയും പ്രവേശിപ്പിക്കും. അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ പരിശോധന നടത്തണം.
അതിർത്തികളിൽ പരിശോധന വർധിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. കേരളാ അതിർത്തികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ബെംഗളൂരു ഉൾപ്പടെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ കൂടുതൽ സംഘങ്ങളെ നിയോഗിക്കും.
കോവിഡ് കേസുകൾ കുറഞ്ഞതോടെ ബെംഗളൂരുവിൽ അടക്കം കോളേജുകൾ തുറന്നിരുന്നു. സ്കൂളുകൾ അടുത്തമാസം ആദ്യം മുതൽ തുറക്കാനാണ് തീരുമാനം.
ന്യൂസ് ഡെസ്ക്