ദുബായ്: മംഗളൂരു വിമാനത്താവളത്തിൽ ഉത്തരകേരളത്തിൽ നിന്നുള്ള പ്രവാസികലോഡ് ഇമ്മിഗ്രേഷൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത ഉണ്ടാകുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാൻ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇൻകാസ് ദുബായ് സെക്രട്ടറി നൗഷാദ് കന്യപ്പാടി കർണാടക മുഖ്യ മന്ത്രി സിദ്ദരാമയ്യയെ കണ്ടു.

ഉത്തര കേരളത്തിൽ നിന്നുള്ള പ്രവാസികളെ വിവേചനത്തോടെയും മുൻ വിധിയോടെയുമാണ് കാണുന്നത് എന്നും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കാൻ ശക്തമായി ഇടപെടണം എന്നും മുഖ്യ മന്ത്രിയോട് ആവശ്യപ്പെട്ടു

പലരും ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നതുകൊണ്ട് പീഡനവും വിവേചനവും പരാതിപ്പെടാൻ വരാറില്ല എന്നതാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കു പീഡനം ആവർത്തിക്കാൻ സഹായകരമാകുന്നത് എന്നും സി സി ടി വി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്ധരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നൗഷാദ് കന്യപ്പാടി ആവശ്യപ്പെട്ടു.