- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 34 ശതമാനത്തിന്റെ വർധന
ബംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വ്യാഴാഴ്ച കോവിഡ് കേസുകളിൽ 34 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച സംസ്ഥാനത്ത് 1531 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച അത് 2052 ആയി ഉയർന്നു.
തലസ്ഥാനമായ ബംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. 34 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വ്യാഴാഴ്ച കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ ഇന്നലെ 376 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുതുതായി രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 505 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 23,253 പേരാണ് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. 24 മണിക്കൂറിനിടെ 35 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
നിലവിൽ സംസ്ഥാനത്ത് 29ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മരണസംഖ്യ 36,491 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. നൈറ്റ് കർഫ്യൂവിന്റെ ദൈർഘ്യത്തിൽ ഒരു മണിക്കൂറിന്റെ കുറവ് വരുത്തുകയും ചെയ്തു. ജൂലൈ 26 മുതൽ കോളജുകളും സർവകലാശാലകളും തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്