- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയില്ലെങ്കിലും സർക്കാർ ഉണ്ടാകുന്നത് ബിജെപി തന്നെയെന്ന് സൂചന; പിളരാൻ തയ്യാറെടുത്ത് കോൺഗ്രസും ജനതാദളും; വിലപേശലിൽ നിരക്ക് കുറഞ്ഞവർക്ക് ഭരണത്തിൽ പങ്കുചേരാം; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് പിടിച്ച് നിൽക്കാനുള്ള കോൺഗ്രസിന്റെ അവസാന ശ്രമവും വിജയിക്കില്ല
ബംഗളുരു: കർണ്ണാടക ഭരിക്കാൻ വേണ്ടത് 111 സീറ്റാണ്. ബിജെപി 105 സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്. ഇതിനിടെ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ സജീവമാവുകയാണ്. ബിജെപിയുടെ ഭാഗത്ത് നിന്ന് കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർക്കാൻ കരുനീക്കം ശക്തമാണ്. രണ്ട് പാർട്ടിയിലേയും വിമതരെ ലക്ഷ്യമിട്ടാണ് ചരട് വലികൾ. ചോദിക്കുന്നത് എന്തും കിട്ടും. അതു വേണ്ടങ്കിൽ മന്ത്രിസ്ഥാനം. കർണ്ണാടക ഏതായാലും കാവിപക്ഷത്തേക്കെന്ന് ഉറപ്പാവുകയാണ്. അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർത്താനുള്ള നീക്കം തകർക്കാനാണ് ശ്രമം. മുഖ്യന്ത്രിയാക്കിയാൽ എങ്ങോട്ടും പോകാൻ കുമാരസ്വാമി തയ്യാറാണ്. ബിജെപി 100 സീറ്റ് കടക്കുമെന്നതിനാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറല്ല. ഇത് മനസ്സിലാക്കിയാണ് ശത്രുപക്ഷത്തെ കുമാരസ്വാമിയെ ചാക്കിട്ട് പിടിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. മായാവതിയും അഖിലേഷ് യാദവു
ബംഗളുരു: കർണ്ണാടക ഭരിക്കാൻ വേണ്ടത് 111 സീറ്റാണ്. ബിജെപി 105 സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്. ഇതിനിടെ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ സജീവമാവുകയാണ്. ബിജെപിയുടെ ഭാഗത്ത് നിന്ന് കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർക്കാൻ കരുനീക്കം ശക്തമാണ്. രണ്ട് പാർട്ടിയിലേയും വിമതരെ ലക്ഷ്യമിട്ടാണ് ചരട് വലികൾ. ചോദിക്കുന്നത് എന്തും കിട്ടും. അതു വേണ്ടങ്കിൽ മന്ത്രിസ്ഥാനം. കർണ്ണാടക ഏതായാലും കാവിപക്ഷത്തേക്കെന്ന് ഉറപ്പാവുകയാണ്.
അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർത്താനുള്ള നീക്കം തകർക്കാനാണ് ശ്രമം. മുഖ്യന്ത്രിയാക്കിയാൽ എങ്ങോട്ടും പോകാൻ കുമാരസ്വാമി തയ്യാറാണ്. ബിജെപി 100 സീറ്റ് കടക്കുമെന്നതിനാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറല്ല. ഇത് മനസ്സിലാക്കിയാണ് ശത്രുപക്ഷത്തെ കുമാരസ്വാമിയെ ചാക്കിട്ട് പിടിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. മായാവതിയും അഖിലേഷ് യാദവുമെല്ലാം കുമാരസ്വാമിയെ കോൺഗ്രസ് പക്ഷത്ത് എത്തിക്കാൻ സജീവമായി രംഗത്തുണ്ട്.
അമിത് ഷാ നേരിട്ടാണ് ബിജെപി തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത്. രണ്ടിടത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ജയിക്കാം. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം എങ്ങനേയും ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷച്ചതിലും വലിയ മുന്നേറ്റം കർണ്ണാടകയിൽ ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. അമിത് ഷാ 130 സീറ്റുകൾ നേടുമെന്ന് പറയുമ്പോഴും 98 സീറ്റ് വരെയായിരുന്നു കണക്കിൽ കൂട്ടിയത്. ഇതാണ് 100 കടന്ന് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തിയത്. മോദിയുടെ പ്രചരണമാണ് രംഗം കൊഴുപ്പിച്ചതെന്ന് ബിജെപി വിലയിരുത്തുന്നു. അമിത് ഷായുടെ സംഘാടനവും തുണയായി.
216 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോൾ 109 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോൺഗ്രസ് 65ഓളം മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ജെഡിഎസ് 41 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് നിർണായക ശക്തിയാവുകയാണ്. ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനിൽക്കുന്നു. ലിംഗായത്തുകളെ കൂടെനിർത്തിക്കൊണ്ടുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നൽകുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോൺഗ്രസിന് ഗുണം ചെയ്തില്ല. ജെഡിഎസിന് വ്യക്തമായ മുൻതൂക്കം നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകൾ നിലനിർത്തുന്നു എന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ മുന്നേറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.
222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോൺഗ്രസും ബിജെപി.യും തമ്മിലാണ്. ദക്ഷിണേന്ത്യയിൽ ബിജെപി.യുടെയും കോൺഗ്രസിന്റെയും ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഇതിനെ വിലയിരുത്തിയത്. 1952-ന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളിൽ ആറെണ്ണം ബിജെപി.ക്കും മൂന്നെണ്ണം കോൺഗ്രസിനും മുൻതൂക്കം പ്രവചിച്ചിരുന്നു. കോൺഗ്രസ് വിജയിച്ചാൽ 1985-നുശേഷം ആദ്യമായി ഒരേ പാർട്ടി തുടർച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തുമായിരുന്നു. 1985-ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാദൾ ആണ് ഇത്തരത്തിൽ രണ്ടുവട്ടം അധികാരത്തിലെത്തിയത്.
ബിജെപി. സ്ഥാനാർത്ഥി ബി.എൻ. വിജയകുമാർ മരിച്ചതിനെതുടർന്ന് ബെംഗളൂരുവിലെ ജയനഗർ, പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പിടിച്ചെടുത്ത ആർ.ആർ. നഗർ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.