- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലം പുറത്തുവരും മുമ്പ് കോൺഗ്രസ് അവകാശം ഉന്നയിച്ചത് ചാക്കുകെട്ടുമായി ബിജെപി ഇറങ്ങുമെന്ന് ഭയന്ന്; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിക്കാരനായ ഗവർണർ തങ്ങളെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി; കോൺഗ്രസിനെയും ജെഡിഎസിനെയും പിളർത്താൻ നാടകീയ നീക്കം സജീവം; ഗോവയും നാഗാലാൻഡിലും പയറ്റിയ തന്ത്രങ്ങളുമായി ഭരണം ഉറപ്പിക്കാൻ അമിത് ഷാ; കർണ്ണാടകയിൽ എന്തും സംഭവിക്കാം
ബംഗളുരു: കർണ്ണാടക ഭരിക്കാൻ വേണ്ടത് 111 സീറ്റാണ്. ബിജെപി കേവല ഭൂരിപക്ഷം നേടില്ലെന്ന് ഉറപ്പാണ്. ഇതിനിടെ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ സജീവമാവുകയാണ്. ബിജെപിയുടെ ഭാഗത്ത് നിന്ന് കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർക്കാൻ കരുനീക്കം ശക്തമാണ്. രണ്ട് പാർട്ടിയിലേയും വിമതരെ ലക്ഷ്യമിട്ടാണ് ചരട് വലികൾ. ചോദിക്കുന്നത് എന്തും കിട്ടും. അതു വേണ്ടങ്കിൽ മന്ത്രിസ്ഥാനം. കർണ്ണാടക ഏതായാലും കാവിപക്ഷത്തേക്കെന്ന് ഉറപ്പാവുകയാണ്. ഇനി അതിനിർണ്ണായകം ഗവർണ്ണറുടെ തീരുമാനമാണ്. മന്ത്രിസഭയുണ്ടാക്കാൻ ആരെ വിളിക്കുമെന്നതാണ് നിർണ്ണായകം. അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർത്താനുള്ള നീക്കം തകർക്കാനാണ് ശ്രമം. മുഖ്യന്ത്രിയാക്കിയാൽ എങ്ങോട്ടും പോകാൻ കുമാരസ്വാമി തയ്യാറാണ്. ബിജെപി 100 സീറ്റ് കടന്നതിനാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറല്ല. ഇത് മനസ്സിലാക്കിയാണ് ശത്രുപക്ഷത്തെ കുമാരസ്വാമിയെ ചാക്കിട്ട് പിടിക്കാൻ കോൺഗ്
ബംഗളുരു: കർണ്ണാടക ഭരിക്കാൻ വേണ്ടത് 111 സീറ്റാണ്. ബിജെപി കേവല ഭൂരിപക്ഷം നേടില്ലെന്ന് ഉറപ്പാണ്. ഇതിനിടെ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ സജീവമാവുകയാണ്. ബിജെപിയുടെ ഭാഗത്ത് നിന്ന് കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർക്കാൻ കരുനീക്കം ശക്തമാണ്. രണ്ട് പാർട്ടിയിലേയും വിമതരെ ലക്ഷ്യമിട്ടാണ് ചരട് വലികൾ. ചോദിക്കുന്നത് എന്തും കിട്ടും. അതു വേണ്ടങ്കിൽ മന്ത്രിസ്ഥാനം. കർണ്ണാടക ഏതായാലും കാവിപക്ഷത്തേക്കെന്ന് ഉറപ്പാവുകയാണ്. ഇനി അതിനിർണ്ണായകം ഗവർണ്ണറുടെ തീരുമാനമാണ്. മന്ത്രിസഭയുണ്ടാക്കാൻ ആരെ വിളിക്കുമെന്നതാണ് നിർണ്ണായകം.
അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസിനേയും ജനതാദള്ളിനേയും പിളർത്താനുള്ള നീക്കം തകർക്കാനാണ് ശ്രമം. മുഖ്യന്ത്രിയാക്കിയാൽ എങ്ങോട്ടും പോകാൻ കുമാരസ്വാമി തയ്യാറാണ്. ബിജെപി 100 സീറ്റ് കടന്നതിനാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറല്ല. ഇത് മനസ്സിലാക്കിയാണ് ശത്രുപക്ഷത്തെ കുമാരസ്വാമിയെ ചാക്കിട്ട് പിടിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. മായാവതിയും അഖിലേഷ് യാദവുമെല്ലാം കുമാരസ്വാമിയെ കോൺഗ്രസ് പക്ഷത്ത് എത്തിക്കാൻ സജീവമായി രംഗത്തുണ്ട്. പക്ഷേ ഇത് ബിജെപിയുടെ ബുദ്ധിക്ക് മുമ്പിൽ തകർന്നടിയാനാണ് സാധ്യത.
ബിജെപിക്കാരനായ വിജുബായി വാലയാണ് കർണ്ണാടക ഗവർണ്ണർ. മോദിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത സാഹചര്യമുള്ള ആർഎസ്എസ് അനുഭാവി. അതുകൊണ്ട് തന്നെ വിജുബായി വാല തന്നെയാകും നിർണ്ണായകം. കേന്ദ്ര സർക്കാരിനെ മറികടന്ന് ഒരു തീരുമാനവും ഗവർണ്ണർ എടുക്കില്ല. അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം തന്നെയാകും നിർണ്ണായകമാവുക. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിയുടെ തീരുമാനത്തിനാകും കൂടുതൽ പ്രാമുഖ്യം നൽകുക. അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ബിജെപിയും തയ്യാറാകുമെന്ന് സൂചനയുണ്ട്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനാകും ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തുക. അങ്ങനെ കിങ് മേക്കറായി ദേവഗൗഡയും മകൻ കുമാരസ്വാമിയും മാറുകയാണ്.
ഏതായാലും അതിവേഗ നീക്കങ്ങളാണ് ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസ് പയറ്റുന്നത്. കോൺഗ്രസിനും ബിജെപിക്കും ചേർന്ന് സർ്ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ട്. അത് മുതലാക്കി ഗവർണ്ണറെ ഉടൻ കോൺഗ്രസും ജനതാദള്ളും സംയുക്തമായി കാണും. കുമാരസ്വാമിയാണ് നേതാവെന്ന് ഗവർണ്ണറെ അറിയിക്കും. അങ്ങനൊരു നീക്കത്തെ പൊളിക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസിൽ സിദ്ധരാമ്മയ്യ പക്ഷം ജനതാള്ളുമായി സഹകരിക്കാൻ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ സാധ്യത പരമാവധി ബിജെപി അനുകൂലമാക്കും. കോൺഗ്രസിൽ നിന്ന് ഗോവ മോഡലിൽ ആളുകളെ പിളർത്തിയെടുക്കും. ഗോവയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുത്ത് എംഎൽഎ സ്ഥാനം രാജിവയ്‌പ്പിച്ചു. അതിന് ശേഷം അവരെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ച് ജയിപ്പിച്ചു. അങ്ങനെയാണ് ഗോവയിൽ ബിജെപി ഭരണം ഉറപ്പിച്ചത്. നാഗാലാന്റിലും സമാനമായ നീക്കം ബിജെപി നടത്തി. ഇതിനെ കോൺഗ്രസ് ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് ഒന്നും വേണ്ടെന്ന് പറഞ്ഞ് ജനതാദള്ളിന് കോൺഗ്രസ് നിരുപാധിക പിന്തുണ നൽകുന്നത്.
എന്നാൽ അമിത് ഷാ നേരിട്ടാണ് ബിജെപി തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത്. രണ്ടിടത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ജയിക്കാം. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം എങ്ങനേയും ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷച്ചതിലും വലിയ മുന്നേറ്റം കർണ്ണാടകയിൽ ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. അമിത് ഷാ 130 സീറ്റുകൾ നേടുമെന്ന് പറയുമ്പോഴും 98 സീറ്റ് വരെയായിരുന്നു കണക്കിൽ കൂട്ടിയത്. ഇതാണ് 100 കടന്ന് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തിയത്. മോദിയുടെ പ്രചരണമാണ് രംഗം കൊഴുപ്പിച്ചതെന്ന് ബിജെപി വിലയിരുത്തുന്നു. അമിത് ഷായുടെ സംഘാടനവും തുണയായി. അതുകൊണ്ട് തന്നെ 90 സീറ്റ് കിട്ടിയാൽ എങ്ങനെ അധികാരം പിടിക്കണമെന്ന മാസ്റ്റർ പ്ലാൻ നേരത്തെ അമിത് ഷാ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇത് കോൺഗ്രസിന്റേയും ജനതാദള്ളിന്റേയും മോഹങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
ലിംഗായത്തുകളെ കൂടെനിർത്തിക്കൊണ്ടുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നൽകുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോൺഗ്രസിന് ഗുണം ചെയ്തില്ല. കർഷകരും കൈവിട്ടു. ജനതാദള്ളിന് കഴിഞ്ഞ തവണ 40 സീറ്റുകൾ കിട്ടി. എന്നാൽ ഇതിൽ നേരിയെ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ബിജെപിക്ക് മാത്രാണ് കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകൾ ഗണ്യമായി കൂടുന്നത്. അതുകൊണ്ട് തന്നെ കർണ്ണാടകയിലെ യഥാർത്ഥ വിജയി ബിജെപിയാണ്. പക്ഷേ ബിജെപി വിരുദ്ധ പാർട്ടിയാണ് കോൺഗ്രസും ജനതാദള്ളും. വോട്ടിങ് ശതമാത്തിൽ കോൺഗ്രസ് മുന്നിലുമാണ്. ഇതെല്ലാം പറഞ്ഞാകും ഇരുവരും ഒരുമിക്കാൻ ശ്രമിക്കുക.
222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോൺഗ്രസും ബിജെപി.യും തമ്മിലാണ്. ദക്ഷിണേന്ത്യയിൽ ബിജെപി.യുടെയും കോൺഗ്രസിന്റെയും ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഇതിനെ വിലയിരുത്തിയത്. 1952-ന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളിൽ ആറെണ്ണം ബിജെപി.ക്കും മൂന്നെണ്ണം കോൺഗ്രസിനും മുൻതൂക്കം പ്രവചിച്ചിരുന്നു. കോൺഗ്രസ് വിജയിച്ചാൽ 1985-നുശേഷം ആദ്യമായി ഒരേ പാർട്ടി തുടർച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തുമായിരുന്നു. 1985-ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാദൾ ആണ് ഇത്തരത്തിൽ രണ്ടുവട്ടം അധികാരത്തിലെത്തിയത്.
ബിജെപി. സ്ഥാനാർത്ഥി ബി.എൻ. വിജയകുമാർ മരിച്ചതിനെതുടർന്ന് ബെംഗളൂരുവിലെ ജയനഗർ, പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പിടിച്ചെടുത്ത ആർ.ആർ. നഗർ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.