ഭാ നടപടികൾക്ക് മുൻപായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാർ ഔദ്യോദികമായി സത്യപ്രതിജ്ഞ ചെയ്യണം.

സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കൽ

നാളെ 4 മണിക്ക് നിയമസഭ വിളിച്ചു ചേർക്കണം

പ്രോടെം സ്പീക്കറുടെ തീരുമാനങ്ങൾക്കനുസരിച്ച് വിശ്വാസ വോട്ടെടുപ്പ്

പരസ്യ വോട്ടെടുപ്പ് നിർബന്ധം.

ഇപ്പറഞ്ഞത് ഔദ്യോദിക ചിത്രം, ഇനി പരിശോധിക്കുന്നത് വിശ്വാസമോ അവിശ്വാസമോ എന്നതാണ്.

അംഗബലം ഇങ്ങനെ

ബിജെപി : 104
കോൺഗ്രസ്സ് : 78
ജനതാദൾ : 37
ഭാരതീയ സമാജ്വാദി പാർട്ടി : 1
കർണാടക പ്രഗ്നയാവന്ത ജനതാപാർട്ടി : 1
സ്വതന്ത്രൻ :1
നോമിനേറ്റഡ് : 1 (വേക്കന്റ്)

നിലവിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പ 224 പ്ലസ് വൺ അംഗങ്ങളുള്ള നിയമസഭയിൽ 113 അംഗങ്ങളുടെ പരസ്യ പിന്തുണയോ/ വോട്ടോ ലഭ്യമായാൽ വിശ്വാസ പ്രമേയം പാസ്സാകുകയും യെദ്യൂരപ്പ ഗവണ്മെന്റിനു അധികാരത്തിൽ തുടരുകയും ചെയ്യാം.

വിശ്വാസ വോട്ടെടുപ്പ് നേരിടുന്ന യെദ്യുരപ്പയ്ക്ക് 112 അതിൽ താഴെയോ വോട്ട് ലഭിച്ചാൽ അവിശ്വാസം പാസ്സാകുകയും ഭൂരിപക്ഷ പാർട്ടികൾക്ക് സർക്കാറുണ്ടാക്കുകയും ചെയ്യാം.

സഭയിലെ അംഗബലവും കൂറുമാറ്റവുമാണ് ഇനിയുള്ള ചിത്രം തീരുമാനിക്കുന്നത്.

ബിജെപിക്ക് ആകെയുള്ള 104 അംഗങ്ങൾ മാത്രം യെദ്യുരപ്പയ്ക്ക് വോട്ട് ചെയ്താൽ മന്ത്രിസഭാ താഴെവീഴും.

അങ്ങനെയെങ്കിൽ 113 ലേക്ക് ഏതാണ് കോൺഗ്രസ്സ് അംഗംങ്ങളോ, ജനതാദൾ അംഗംങ്ങളോ വോട്ട് ചെയ്യണം. പക്ഷെ അവിടെയാണ് മർമ്മ പ്രധാനമായ പ്രശനം..

കോൺഗ്രസ്സ് പാർട്ടിയും, ജനതാദളും തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന വിപ്പ് അഥവാ നിർദ്ദേശം ലംഘിച്ച് സഭയിൽ ഏതെങ്കിലും കോൺഗ്രസ്, ജനതാദൾ അംഗം ..

1ബിജെപിക്ക് വോട്ടു ചെയ്താലോ,
2വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നാലോ,
3സഭയിൽ എത്താതിരുന്നാലോ..,
1985 കൂറുമാറ്റ നിരോധന നിയമ പ്രകാരം (ഭരണഘടനയുടെ അമ്പത്തി രണ്ടാം ഭേദഗതി, ഷെഡ്യുൾ 10 ) കൂറുമാറുന്ന അംഗങ്ങളെ പുറത്താക്കുകയും, ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കുകയും ചെയ്യും.

അത്തരത്തിൽ കൂറുമാറി വോട്ടുചെയ്താൽ അതാത് പാർട്ടികളുടെ സഭാ നേതാക്കൾ സ്പീക്കർക്ക് പരാതി നൽകുകയും സ്പീക്കർ പരിശോധിച്ച ശേഷം അവരെ അയോഗ്യരാക്കുകയും ചെയ്യും. തുടർന്ന് 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കപ്പെടും.

മത്സരിച്ച് ജയിച്ച ഒരംഗം മാത്രമുള്ള ബി എസ് പിക്കും, കേബിജെപിക്കും , സ്വതന്ത്രനും ബിജെപിക് വോട്ടു ചെയ്യാമെങ്കിലും 104 ൽ നിന്നും 107 ലേക്ക് എത്താൻ മാത്രമേ സാധിക്കുകയുള്ളൂ. മാത്രവുമല്ല സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കൂറുമാറ്റ നിയമപ്രകാരം ബിജെപിയിലേക്ക് മാറാനും സാധിക്കുകയില്ല.

അങ്ങനെയെങ്കിൽ നാളത്തെ വിശ്വാസ പരീക്ഷയെ നമുക്ക് ഇങ്ങനെ മൂന്ന് സാധ്യതകളിലായി വിലയിരുത്താം

1 . കൂടിപ്പോയാൽ ബിജിപിക്ക് തങ്ങളുടെ 104 അംഗങ്ങളുടെ വോട്ടും, 3 മറ്റുള്ളവരുടെയും വോട്ടുമായി 107 എന്ന സംഘ്യയിലെത്തി വിശ്വാസ വോട്ടെടുപ്പിൽ തൊട്ട് തുന്നംപാടി മടങ്ങാം. ( മന്ത്രിസഭാ നോമിനേറ്റ് ചെയ്യേണ്ട 225 മത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ വിശ്വാസ വോട്ടെടുപ്പ് കഴിയുന്നതുവരെ നിര്‌ദേശിക്കാനോ നോമിനേറ്റ് ചെയ്യാനോ പാടില്ല എന്ന് ഇന്നത്തെ സുപ്രീം കോടതി വിധിയിൽ പറയുന്നു)

2 കുതിരക്കച്ചവടം നടത്തി കോൺഗ്രസ്സിലെയോ, ജനതാദള്ളിലെയോ അംഗങ്ങളെകൊണ്ട് സഭയിൽ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യിക്കുക. അങ്ങനെ 113 എന്ന മാജിക്ക് നമ്പറിലേക്കും അവിടെനിന്നും സർക്കാർ/മന്ത്രിസഭാ രൂപീകരണത്തിലേക്കും താത്കാലികമായി കടക്കാം.

**അതുമല്ലെങ്കിൽ ജനതാദളിന്റെയോ, കോൺഗ്രസ്സിന്റേയോ ആകെ അംഗങ്ങളിൽ മൂന്നിൽ രണ്ട് അംഗങ്ങളെ ചാക്കിട്ട് പിടിച്ച് ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യിക്കുക ആ സാഹചര്യത്തിൽ കൂറുമാറിയ അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലാതെ വരികയും 91വേ ഭരണഘടനാ ഭേദഗതി 2003) പ്രകാരം സുസ്ഥിര ഭരണം കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്യും, (. നിലവിലെ സാഹചര്യത്തിൽ ഈ രണ്ടു പാർട്ടികളിലൊന്നിന്റെ മൂന്നിൽ രണ്ട് അംഗങ്ങളെ കുതിരക്കച്ചവടം നടത്തി കൈപ്പിടിയിലാക്കുക എന്നത് ഒരു ഹെർക്കുലിയൻ ടാസ്‌ക്കായിരിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും ഇരുപാർട്ടികളുടെയും അംഗങ്ങൾ അവരവരുടെ സങ്കേതങ്ങളിൽ ഉള്ളപ്പോൾ

3 . മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സാധ്യത. രണ്ടാമത് പറഞ്ഞ സാഹചര്യവുമാണ് നടക്കുന്നതെങ്കിൽ കൂറുമാറി /വിപ്പ്ബി /നിർദ്ദേശം ലംഘിച്ച് ജെപി ക്ക് വോട്ടു ചെയ്ത അംഗങ്ങളെ അയോഗ്യനാക്കാൻ സഭയിലെ കക്ഷിനേതാക്കൾ സ്പീക്കറെ സമീപിക്കും, പാർസയ വോട്ടെടുപ്പായതിനാൽ തന്നെ പ്രഥമദൃഷ്ടിയായുള്ള അന്വേഷണത്തിൽ തന്നെ വിപ്പ് ലംഘനം കണ്ടെത്തി കൂറുമാറിയ അംഗങ്ങളെ സ്പീക്കർ അയോഗ്യരാക്കും. അങ്ങനെ വീണ്ടും അംഗബലം നഷ്ട്ടപ്പെടുന്ന ബിജെപി അയോഗ്യരാകുന്ന എംഎൽ എ മാരുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കുകയും വീണ്ടും ഭൂരിപക്ഷം തെളിയിക്കുകയും വേണം. എന്നാൽ കൂറുമാറുന്ന അംഗങ്ങൾക്ക് തുടർന്നുള്ള 6 വർഷക്കാലം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതുകൊണ്ടുതന്നെ എത്ര കോൺഗ്രസ് /ജനതാദൾ എംഎൽഎമാർ അതുപോലൊരു ആത്മഹത്യക്ക് തയ്യാറാവും എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ചുരുക്കിപ്പറഞ്ഞാൽ നാളെ അത്യപൂർവ്വമായ കുതിരക്കച്ചവടങ്ങൾ നടന്നില്ല എങ്കിൽ വിശ്വാസം നഷ്ട്ടപ്പെട്ട നാണംകെട്ട ഇറങ്ങിപോകേണ്ടിവരും യെദ്യുരപ്പയ്ക്കും ഉടായിപ്പ് ടീമ്‌സിനും.