- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രളയ ബാധിതർക്ക് അഞ്ച് ലക്ഷം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി; റോഡ് അറ്റകുറ്റപണിക്ക് 500 കോടി അനുവദിക്കും
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച 13 ജില്ലകളിലെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 75 ശതമാനത്തിലധികം നാശനഷ്ടമുണ്ടായ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയും, 50 ശതമാനത്തിൽ താഴെയുള്ള വീടുകൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
കൂടാതെ പ്രളയബാധിത ജില്ലകളിൽ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ട വീടുകൾക്ക് തങ്ങൾ 50,000 രൂപയും നൽകും. മുൻകൂർ ദുരിതാശ്വാസമായി ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപ ഉടൻ തന്നെ നൽകുമെന്നും ബൊമ്മൈ പറഞ്ഞു.മഴ മാറിയെങ്കിലും തീരപ്രദേശങ്ങളിലും മധ്യ, വടക്കുപടിഞ്ഞാറൻ മേഖലകളിലും വെള്ളപ്പൊക്കവും തടാകങ്ങളും നദികളും നിറഞ്ഞൊഴുകുന്നതിനാൽ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടി.
മാർക്കറ്റുകളും അടച്ചു. റോഡുകൾ തകർന്നതിനാൽ സാധാരണ ജീവിതം തടസ്സപ്പെട്ടു. പേമാരി കാരണം 466 ഗ്രാമങ്ങൾ വെള്ളത്തിലായി. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അടിയന്തര അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 500 കോടി രൂപയും എൻഡിആർഎഫ് 150 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്