- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതര മതത്തിലുള്ള പെൺകുട്ടിയുമായി പ്രണയം; ഇരുപത്തിയഞ്ചുകാരനെ കഴുത്തറുത്തുകൊലപ്പെടുത്തി; തീവ്ര വലതുപക്ഷ സംഘടനയുടെ പങ്ക് സംശയിക്കുന്നുവെന്ന് പൊലീസ്
ബെംഗലൂരു: ഇതര മതത്തിലുള്ള പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സെപ്റ്റംബർ 28നാണ് കഴുത്ത് അറുത്തുമാറ്റിയ നിലയിൽ അർബാസ് മുല്ല എന്ന യുവാവിന്റെ മൃതദേഹം ഖാൻപുര താലൂക്കിൽ കണ്ടെത്തിയത്.
ഇരുപത്തിയഞ്ചുകാരനായ അർബാസ് ബെലഗാവി ജില്ലയിലെ അസം സഗർ സ്വദേശിയാണ്. ഇയാളെ സെപ്റ്റംബർ 27 മുതൽ കാണാനില്ലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അർബാസ് കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു തീവ്രവലതുപക്ഷ സംഘടനയുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അർബാസിന്റെ അമ്മയുടെ പരാതി അനുസരിച്ച് അർബാസ് ഇതരമതത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്തെ ഒരു സംഘടനയുടെ പ്രവർത്തകർ അർബാസിനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ വഴിയിലാണ് പൊലീസ് അന്വേഷണം.
തുടക്കത്തിൽ റെയിൽവേ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റ്രർ ചെയ്‌തെങ്കിലും. തുടർന്ന് ജില്ല പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. ഒരു കൂട്ടം ആളുകൾ സംഘമായി കൊലപാതകം നടത്തിയ ശേഷം ശരീരം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണം നൽകുന്ന സൂചന. അർബാസുമായി പ്രണയത്തിലാണ് എന്ന് പറയപ്പെടുന്ന പെൺകുട്ടിയെയും, വീട്ടുകാരെയും ചോദ്യം ചെയ്യും എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ന്യൂസ് ഡെസ്ക്