- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന വാഹനങ്ങൾക്ക് ആജീവനാന്ത നികുതി ഏർപ്പെടുത്താനുള്ള കർണാടക സർക്കാർ നീക്കത്തിനു തിരിച്ചടി; ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതി വിധി ആശ്വാസമാകുന്നതു മലയാളികൾക്ക്
ബംഗളൂരു: ഉദ്യാനനഗരിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മലയാളികൾക്ക് ആശ്വാസമായി കർണാടക ഹൈക്കോടതി വിധി. ഇതരസംസ്ഥാന വാഹനങ്ങൾക്ക് ആജീവനാന്ത നികുതി ഏർപ്പെടുത്തിയ കർണാടക സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നു കണ്ടാണു കർണാടക ഹൈക്കോടതി റദ്ദാക്കിയത്. ജോലി ആവശ്യത്തിനും മറ്റുമായി കർണാടകത്തിൽ വന്നു പോകുകയും താമസിക്കുകയും ചെയ്യുന്ന മലയാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണു കോടതിവിധി. ഇതര സംസ്ഥാന വാഹനങ്ങൾ 30 ദിവസത്തിലധികം കർണാടകയിൽ തങ്ങിയാൽ ആജീവനാന്ത നികുതി നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതരസംസ്ഥാന വാഹനങ്ങൾ പിടികൂടി ഗതാഗത വകുപ്പ് ആജീവനാന്ത നികുതി ചുമത്താൻ തുടങ്ങിയത് 2014 ൽ കൊണ്ടുവന്ന മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെയാണ്. സംസ്ഥാനത്ത് ഒരു മാസത്തിൽ കൂടുതൽ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങൾ പിടികൂടി ആജീവനാന്ത നികുതി ചുമത്താറായിരുന്നു പതിവ്. മറ്റു സംസ്ഥാനങ്ങളിൽ 12 മാസം സമയപരിധി അനുവദിക്കുമ്പോഴാണ് കർണാടകം 30 ദിവസമാക്കി ചുരു

ബംഗളൂരു: ഉദ്യാനനഗരിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മലയാളികൾക്ക് ആശ്വാസമായി കർണാടക ഹൈക്കോടതി വിധി. ഇതരസംസ്ഥാന വാഹനങ്ങൾക്ക് ആജീവനാന്ത നികുതി ഏർപ്പെടുത്തിയ കർണാടക സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നു കണ്ടാണു കർണാടക ഹൈക്കോടതി റദ്ദാക്കിയത്. ജോലി ആവശ്യത്തിനും മറ്റുമായി കർണാടകത്തിൽ വന്നു പോകുകയും താമസിക്കുകയും ചെയ്യുന്ന മലയാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണു കോടതിവിധി.
ഇതര സംസ്ഥാന വാഹനങ്ങൾ 30 ദിവസത്തിലധികം കർണാടകയിൽ തങ്ങിയാൽ ആജീവനാന്ത നികുതി നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതരസംസ്ഥാന വാഹനങ്ങൾ പിടികൂടി ഗതാഗത വകുപ്പ് ആജീവനാന്ത നികുതി ചുമത്താൻ തുടങ്ങിയത് 2014 ൽ കൊണ്ടുവന്ന മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെയാണ്. സംസ്ഥാനത്ത് ഒരു മാസത്തിൽ കൂടുതൽ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങൾ പിടികൂടി ആജീവനാന്ത നികുതി ചുമത്താറായിരുന്നു പതിവ്.
മറ്റു സംസ്ഥാനങ്ങളിൽ 12 മാസം സമയപരിധി അനുവദിക്കുമ്പോഴാണ് കർണാടകം 30 ദിവസമാക്കി ചുരുക്കിയത്. വിവിധ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന മലയാളികളടക്കമുള്ള അന്യസംസ്ഥാനക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു വിധി. കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഒരു വർഷംവരെ സർവീസ് നടത്താമെന്നുകാണിച്ചായിരുന്നു പൊതുതാൽപര്യ ഹർജി.
കർണ്ണാടക മോട്ടോർവാഹന രജിസ്‌ട്രേഷൻ വകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതി നേരത്തെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റേ കാലാവധി അവസാനിച്ചതോടെ നിയമം കർശമാക്കാൻ കർണാടക മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു.
2014 ഫെബ്രുവരിയിൽ ഇതരസംസ്ഥാന വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ട് കർണ്ണാടക മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നോക്കി പിടികൂടി ആജീവനാന്ത നികുതി പിഴയായി പിരിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഹർജി കോടതിയുടെ മുന്നിൽ എത്തിയത്.
പുതിയ വിധി ബംഗളൂരു, മംഗളൂരു, മൈസൂർ അടക്കമുള്ള നഗരങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും. കർണാടക മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തതിനുശേഷം 50 കോടിയോളം രൂപയാണു മൂവായിരത്തോളം വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയിരുന്നത്. വൻ തുക പിഴ ഒടുക്കാൻ സാധിക്കാത്ത വാഹനങ്ങൾ കസ്റ്റഡിൽ എടുക്കുകയും ചെയ്തിരുന്നു.

