- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സുരക്ഷയ്ക്കായി മൊബൈൽ ആപ്പ് ഒരുക്കി കർണാടക ആർടിസി; ഇനി പേടിക്കാതെ ബസ് യാത്ര നടത്താം
മൈസൂരു: സ്ത്രീ സുരക്ഷയ്ക്ക് കർണാടക ആർടിസി മൊബൈൽ ആപ്പ് ഒരുക്കുന്നു. യാത്രക്കിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സുരക്ഷാ ആപ്പ് ഇറക്കിയിരിക്കുന്നത് മൈസൂരിലാണ്. അടുത്ത കാലത്ത് രാജ്യത്ത് അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കർണാടക ആർടിസി മൊബൈൽ ആപ്പ് ഇറക്കുന്നത്. മൈസൂർ നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളിലാണ് ഈ ആപ്പിന്റെ സേവനം ആദ്യം ലഭ്യമാകുന്നത്. ആപ്പിലുള്ള വിമൻസ് സേഫ്റ്റി എന്ന ഓപ്ഷനിൽ അമർത്തിയാൽ മൊബൈൽ ഉടമ നിൽക്കുന്ന സ്ഥലം വ്യക്തമാക്കി രണ്ടു മൊബൈൽ നമ്പരുകളിലേക്ക് സന്ദേശം പോകും. ഇവയിൽ ഒന്ന് വേണ്ടപ്പെട്ടവരുടെയും മറ്റൊന്ന് പൊലീസ് സ്റ്റേഷനിലെയും ഫോണുകളിലേക്കായിരിക്കും പോകുന്നത്. സന്ദേശം ലഭിക്കുന്നവർക്ക് അതു വായിക്കാൻ സ്മാർട്ട് ഫോൺ ആവശ്യമില്ലെന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. നേരത്തെ, സ്ത്രീസുരക്ഷയ്ക്കായി നഗരത്തിൽ കാമറ സ്ഥാപിച്ച ബസുകൾ കർണാടക ആർടിസി ഇറക്കിയിരുന്നു.
മൈസൂരു: സ്ത്രീ സുരക്ഷയ്ക്ക് കർണാടക ആർടിസി മൊബൈൽ ആപ്പ് ഒരുക്കുന്നു. യാത്രക്കിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സുരക്ഷാ ആപ്പ് ഇറക്കിയിരിക്കുന്നത് മൈസൂരിലാണ്. അടുത്ത കാലത്ത് രാജ്യത്ത് അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കർണാടക ആർടിസി മൊബൈൽ ആപ്പ് ഇറക്കുന്നത്. മൈസൂർ നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളിലാണ് ഈ ആപ്പിന്റെ സേവനം ആദ്യം ലഭ്യമാകുന്നത്.
ആപ്പിലുള്ള വിമൻസ് സേഫ്റ്റി എന്ന ഓപ്ഷനിൽ അമർത്തിയാൽ മൊബൈൽ ഉടമ നിൽക്കുന്ന സ്ഥലം വ്യക്തമാക്കി രണ്ടു മൊബൈൽ നമ്പരുകളിലേക്ക് സന്ദേശം പോകും. ഇവയിൽ ഒന്ന് വേണ്ടപ്പെട്ടവരുടെയും മറ്റൊന്ന് പൊലീസ് സ്റ്റേഷനിലെയും ഫോണുകളിലേക്കായിരിക്കും പോകുന്നത്. സന്ദേശം ലഭിക്കുന്നവർക്ക് അതു വായിക്കാൻ സ്മാർട്ട് ഫോൺ ആവശ്യമില്ലെന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത.
നേരത്തെ, സ്ത്രീസുരക്ഷയ്ക്കായി നഗരത്തിൽ കാമറ സ്ഥാപിച്ച ബസുകൾ കർണാടക ആർടിസി ഇറക്കിയിരുന്നു.