- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ പാരയാകുന്നത് ബിജെപി നേതാക്കൾക്കുതന്നെയോ? അപ്രതീക്ഷിത നോട്ട് പിൻവലിക്കലിനെ തുടർന്ന് കള്ളപ്പണത്തിൽ തൊടാനാവാതെ പോയ മുൻ ബിജെപി മന്ത്രി ബജറ്റ് 100 കോടിയാക്കി ചുരുക്കിയെന്ന് റിപ്പോർട്ട്; വിവരങ്ങൾ തേടി ആദായ നികുതി വകുപ്പുകാർ ബെല്ലാരിയിൽ കറങ്ങുന്നു
കള്ളപ്പണം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ ബിജെപി നേതാക്കളെത്തന്നെ തിരിഞ്ഞുകൊത്തുമോ? കർണാടകത്തിലെ മുൻ ബിജെപി മന്ത്രിയുടെ മകളുടെ വിവാഹാഘോഷങ്ങൾ ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുതുടങ്ങി. വിവാഹച്ചടങ്ങിലെ ആഡംബരത്തിലൂടെ കള്ളപ്പണം വെളുപ്പിക്കാനിരുന്ന മുൻ മന്ത്രി, ബജറ്റ് ചുരുക്കി മുൻകരുതലുകളെടുത്തതായും റിപ്പോർട്ടുണ്ട്. ബിജെപി മുന്മന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹച്ചടങ്ങുകളാണ് നികുതി വകുപ്പ് നിരീക്ഷിക്കുന്നത്. നൂറുകോടിയിലേറെ രൂപ ചെലവിട്ടാണ് മന്ത്രി വിവാഹം നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നിയന്ത്രണം വന്നതോടെ കോടികളുടെ സ്രോതസ് തെളിയിക്കേണ്ടിവരും എന്നതാണ് മന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതോടെ വിവാഹത്തിന്റെ ചെലവ് ചുരുക്കാൻ മന്ത്രി തയ്യാറായെന്നും റിപ്പോർട്ടുകളുണ്ട്. നാളെയാണ് റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയും ആന്ധ്ര പ്രദേശിൽനിന്നുള്ള വ്യവസായിയുമായുള്ള വിവാഹം. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന വിവാഹച്ചടങ്ങുകളിൽ ആദായ നികുതി വകുപ്
കള്ളപ്പണം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ ബിജെപി നേതാക്കളെത്തന്നെ തിരിഞ്ഞുകൊത്തുമോ? കർണാടകത്തിലെ മുൻ ബിജെപി മന്ത്രിയുടെ മകളുടെ വിവാഹാഘോഷങ്ങൾ ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുതുടങ്ങി. വിവാഹച്ചടങ്ങിലെ ആഡംബരത്തിലൂടെ കള്ളപ്പണം വെളുപ്പിക്കാനിരുന്ന മുൻ മന്ത്രി, ബജറ്റ് ചുരുക്കി മുൻകരുതലുകളെടുത്തതായും റിപ്പോർട്ടുണ്ട്.
ബിജെപി മുന്മന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹച്ചടങ്ങുകളാണ് നികുതി വകുപ്പ് നിരീക്ഷിക്കുന്നത്. നൂറുകോടിയിലേറെ രൂപ ചെലവിട്ടാണ് മന്ത്രി വിവാഹം നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നിയന്ത്രണം വന്നതോടെ കോടികളുടെ സ്രോതസ് തെളിയിക്കേണ്ടിവരും എന്നതാണ് മന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതോടെ വിവാഹത്തിന്റെ ചെലവ് ചുരുക്കാൻ മന്ത്രി തയ്യാറായെന്നും റിപ്പോർട്ടുകളുണ്ട്.
നാളെയാണ് റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയും ആന്ധ്ര പ്രദേശിൽനിന്നുള്ള വ്യവസായിയുമായുള്ള വിവാഹം. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന വിവാഹച്ചടങ്ങുകളിൽ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണമുണ്ടാകും. ബെല്ലാരിയിൽനിന്നുള്ള മൈനിങ് വ്യവസായിയായ റെഡ്ഡിയെ അഴിമതിയുടെ പേരിൽ 2012-ൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജാമ്യത്തിൽവിട്ടെങ്കിലും കേസിൽ വിചാരണ തുടരുകയാണ്.
2007-നും 2011-നും ഇടയ്ക്ക് 1200 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നതാണ് റെഡ്ഡിക്കെതിരായ കേസ്. സ്വത്തുക്കൾ സിബിഐ കണ്ടെത്തുകയും ചെയ്തു. 2008 മുതൽ 2011 വരെയാണ് റെഡ്ഡി മന്ത്രിയായിരുന്നത്. മകളുടെ വിവാഹത്തിന് ബന്ധുക്കളെയും മറ്റും ക്ഷണിക്കുന്നതിന് ബെല്ലാരിയിലേക്ക് പോകാൻ കഴിഞ്ഞയാഴ്ച സിബിഐ പ്രത്യേക കോടതി റെഡ്ഡിക്ക് അനുമതി നൽകുകയായിരുന്നു. വൻ സ്വീകരണമാണ് റെഡ്ഡിക്ക് ബെല്ലാരിയിൽ ലഭിച്ചത്.
വിവാഹധൂർത്തിന്റെ സ്രോതസ് കണ്ടെത്തണമെന്ന് കർണാടക ലോകായുക്തയായിരുന്ന എൻ സന്തോഷ് ഹെഗ്‌ഡെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും നിർദ്ദേശം നൽകിയത്. കറൻസി പിൻവലിക്കൽ കൂടി വന്നതോടെ കള്ളപ്പണം വെളുപ്പിക്കാനാവാതെ കഷ്ടപ്പെടുകയാണ് റെഡ്ഡിയും കൂട്ടരും. വിവാഹം പരിധിവിട്ടാൽ റെഡ്ഡിക്ക് നികുതിവകുപ്പിന്റെ പിടി വീഴുമെന്നുറപ്പാണ്.
അനധികൃത ഖനനക്കേസിൽ കുടുങ്ങിയതോടെ ബിജെപി വിട്ടു ബിഎസ്ആർ കോൺഗ്രസ് എന്ന പാർട്ടി ജനാർദന റെഡ്ഡി രൂപീകരിച്ചിരുന്നു. ഖനനക്കേസിൽ ബിജെപി മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ ബി എസ് യെദ്യുരപ്പയും കുടുങ്ങിയിരുന്നു. തുടർന്നു കർണാടക ജനതാ പാർട്ടി രൂപീകരിച്ച യെദ്യൂരപ്പ തിരികെ ബിജെപിയിൽ എത്തുകയും ചെയ്തു.



