- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 15, 16 തിയ്യതികളിൽ
ബെംഗളൂരു: കർണാടകത്തിലെ മലയാളി യുവാക്കൾക്കായി യുവജനോത്സവം കേരളസമാജം സംഘടിപ്പിക്കും. ഓഗസ്റ്റ് 15, 16 തിയ്യതികളിൽ ബെംഗളൂരു ഇന്ദിരാനഗറിലെ കൈരളീനികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ. പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാ
ബെംഗളൂരു: കർണാടകത്തിലെ മലയാളി യുവാക്കൾക്കായി യുവജനോത്സവം കേരളസമാജം സംഘടിപ്പിക്കും. ഓഗസ്റ്റ് 15, 16 തിയ്യതികളിൽ ബെംഗളൂരു ഇന്ദിരാനഗറിലെ കൈരളീനികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ.
പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, മിമിക്രി, മോണോആക്ട്, കുച്ചുപ്പുടി, സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന, മാർഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളിൽ മത്സരം നടക്കും. 5 മുതൽ 21 വയസ്സുവരെ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. നൃത്തയിനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടാകും.
കർണാടകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള മലയാളികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗതമത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി അഞ്ചിനങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളിൽ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തിൽ കലാതിലകത്തെയും കലാപ്രതിഭയെയും തിരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകും.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സി.കെ. മനോഹരൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയന്റ് സെക്രട്ടറി ഒ.വി. ചിന്നൻ, അസിസ്റ്റന്റ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഇ മെയിൽ: keralasamajambangalore@gmail.com.
വിവരങ്ങൾക്ക് ഫോൺ: 411222688, 9844037281.