ന്യുയോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് ഇദംപ്രഥമമായി നടത്തിയ ഹോളി ഫാമിലി കർഷകശ്രീ അവാർഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.

ന്യൂയോർക്കിൽ കൃഷിക്കനുകൂലമായി കിട്ടുന്ന ചുരുങ്ങിയകാലയളവിലുംഫലഭൂയിഷ്ടവും മനോഹരവുമായ കൃഷിത്തോട്ടങ്ങൾഒരുക്കാനാവുമെന്ന് 12 കുടുംബങ്ങൾ അവരവരുടെ അധ്വാനവും, കഴിവും, താൽപ്പര്യവും വിളിച്ചോതുന്ന കൃഷിയിടങ്ങൾകൊണ്ട്തെളിയിച്ചു.

ജോസ് ആൻഡ് ലിസമ്മ അക്കക്കാട്ട് ഒന്നാം സ്ഥാനവും വക്കച്ചൻ ആൻഡ് മേരി പള്ളിത്താഴത്ത് രണ്ടാം സമ്മാനവും തോമസ് ആൻഡ് ഫിലോമിന ജോർജ് മൂന്നാം സമ്മാനവും നേടി. സണ്ണി ആൻഡ് ജോളി ജെയിംസിന്സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.

വികാരി ഫാദർ റാഫേൽ അമ്പാടൻ വിജയികൾക്ക്പ്രശംസാ ഫലകവും ക്യാഷ് അവാർഡും നൽകി. ഈ പദ്ധതിയിൽ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയുംഅച്ചൻ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.

കൃഷിയിടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയ ജൂറി അംഗങ്ങൾ മനോജ് അലക്സ് , അലക്സ് തോമസ് എന്നിവരാണ്.

ജേക്കബ് ചൂരവടി ചെയർമാനായുള്ള കമ്മറ്റിയിൽ, ലിജു ജോസഫ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ജിജോ ആന്റണി, ആനി ചാക്കോ, നിർമല ജോസഫ് എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങൾ .