- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർതാർപുർ ഇടനാഴി തീർത്ഥാടകർക്കായി തുറന്നു; കോവിഡ് മാനദണ്ഡം പ്രകാരം സർവ സഹായങ്ങളും തീർത്ഥാടകർക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

X
കർതാർപുർ, കോവിഡ്
ന്യൂഡൽഹി: കർതാർപുർ ഇടനാഴി തീർത്ഥാടകർക്കായി തുറന്നു. പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലുള്ള ദേര ബാബ നാനാക് ഗുരുദ്വാരയെയും പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിലെ കർതാർപുർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദർബാർ സാഹിബ് ഗുരുദ്വാരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാർപുർ സാഹിബ് ഇടനാഴിയാണ് തുറന്നത്.
സിക്ക് മതസ്ഥാപകനായ ഗുരു നാനാകിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് ഇടനാഴി തുറന്നിരിക്കുന്നത്. ഗുരുദ്വാര സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് വീസാ നടപടികൾ ഒന്നുമില്ലാതെ തന്നെ പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാം.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ കർതാർപുർ ഇടനാഴിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പ്രകാരം സർവ സഹായങ്ങളും തീർത്ഥാടകർക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story


