- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണി നിങ്ങൾ തകർത്തു; നാച്ചിയാരിലെ ജ്യോതികയുടെ അഭിനയത്തെ പ്രശംസിച്ച് കാർത്തി
വിവാഹ ശേഷം സിനിമയിൽ വീണ്ടും സജീവമായ ജ്യോതിക തകർത്ത് അഭിനയിച്ച ചിത്രമാണ് നാച്ചിയാർ. ഒരു തന്റേടിയായ പൊലീസ് ഓഫിറായാണ് നാച്ചിയാറിൽ ജ്യോതിക വേഷമിടുന്നത്. ബാല സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജ്യോതികയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജ്യോതികയുടെ അഭിനയത്തെ അഭിനന്ദിച്ചിരിക്കുകയാണ് നടനും ജ്യോതികയുടെ ഭർത്താവിന്റെ സഹോദരനുമായ കാർത്തി. അണ്ണി സിനിമയിൽ തകർത്തു എന്നാണ് കാർത്തിയുടെ അഭിപ്രായം. ട്വിറ്ററിലാണ് സിനിമയേയും ചേട്ടത്തിയമ്മയേയും പുകഴ്‌ത്തി കാർത്തി എത്തിയത്. മികച്ച അഭിനയവും കരുത്തുള്ള കഥയും ചേർന്ന ചിത്രമാണ് നാച്ചിയാർ. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കാണുക എന്നത് നല്ലൊരു അനുഭവമായിരുന്നു. അണ്ണിയും (ജ്യോതിക) ജി.വിയും കരുത്തുറ്റ കഥാപാത്രങ്ങളെ മികച്ചതാക്കി'- കാർത്തി ട്വിറ്ററിൽ കുറിച്ചു. ജ്യോതിക, ജി.വി പ്രകാശ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നാച്ചിയാറിലേതെന്ന് സിനിമ കണ്ട പല
വിവാഹ ശേഷം സിനിമയിൽ വീണ്ടും സജീവമായ ജ്യോതിക തകർത്ത് അഭിനയിച്ച ചിത്രമാണ് നാച്ചിയാർ. ഒരു തന്റേടിയായ പൊലീസ് ഓഫിറായാണ് നാച്ചിയാറിൽ ജ്യോതിക വേഷമിടുന്നത്. ബാല സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജ്യോതികയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ജ്യോതികയുടെ അഭിനയത്തെ അഭിനന്ദിച്ചിരിക്കുകയാണ് നടനും ജ്യോതികയുടെ ഭർത്താവിന്റെ സഹോദരനുമായ കാർത്തി. അണ്ണി സിനിമയിൽ തകർത്തു എന്നാണ് കാർത്തിയുടെ അഭിപ്രായം. ട്വിറ്ററിലാണ് സിനിമയേയും ചേട്ടത്തിയമ്മയേയും പുകഴ്‌ത്തി കാർത്തി എത്തിയത്.
മികച്ച അഭിനയവും കരുത്തുള്ള കഥയും ചേർന്ന ചിത്രമാണ് നാച്ചിയാർ. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കാണുക എന്നത് നല്ലൊരു അനുഭവമായിരുന്നു. അണ്ണിയും (ജ്യോതിക) ജി.വിയും കരുത്തുറ്റ കഥാപാത്രങ്ങളെ മികച്ചതാക്കി'- കാർത്തി ട്വിറ്ററിൽ കുറിച്ചു.
ജ്യോതിക, ജി.വി പ്രകാശ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നാച്ചിയാറിലേതെന്ന് സിനിമ കണ്ട പലരും വിലയിരുത്തിക്കഴിഞ്ഞു.