കേരള തനിമയുള്ള നാടൻ പെൺകുട്ടിയുടെ മുഖവുമായാണ് നടി ചാർമള പ്രേക്ഷകരുടെ മനം കവർന്നത്. മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് നായികയായി തിളങ്ങുന്നതിനിടയിൽ ചാർമിളയുടെ ജീവിതം വിവാദങ്ങളിൽ പെട്ടു. നടൻ ബാബു ആന്റണിയുമായുള്ള പ്രണയവും പരാചയവുമൊക്കെയാണ് ചാർമിളയെ സിനിമിൽ നിന്നും അകറ്റി നിർത്തിയത്.

ആദ്യത്തെ പ്രണയ പരാചയത്തിന് ശേഷം നടനം അവതാരകനുമായ കിഷോർ സത്യയെ ചാർമിള വിവാഹം ചെയ്തു. എന്നാൽ ആ വിവാഹ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല. ഇരുവരും പിരിഞ്ഞു. പിന്നീട് രാജേഷ് എന്നയാളെ ചാർമിള പുനർ വിവാഹം ചെയ്തു. രാജേഷുമായുള്ള ബന്ധത്തിൽ ചാർമിളയ്ക്ക ഒരു കുട്ടിയും ഉണ്ട്. എന്നാൽ ഈ ബന്ധത്തിനും വലിയ ആയസ് ഉണ്ടായില്ല. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഏകമകനും ഒപ്പമാണ് ചാർമിളയുടെ താമസം.

വിവാദം നിറഞ്ഞ ജീവിതത്തിനിടയിൽ സിനിമയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ എല്ലാം തന്നെ കൈവിട്ടു പോവുകയും ചെയ്തു. ആർഭാടമായ ജീവിതമാണ് ചാർമിളയെ ഇന്നതെ അവസ്ഥയിൽ എത്തിച്ചത്. ഇപ്പോൾ ചൈന്നിയിൽ ഒരു വാടക വീട്ടിലാണ് ചാർമിളയും മകനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

മകൻ അഡോണിസ് ജൂഡിന് എട്ട് വയസ്സായി. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന ചാർമിളയുടെ മകന്റെ പഠന ചെലവുകൾ എല്ലാം നോക്കുന്നത് നടന്മാരായ കാർത്തിയും വിശാലുമാണെന്നും ചാർമിള പറയുന്നു. തമിഴ് താരസംഘടനയായ നടികർ സംഘവും അത്യാവശ്യം പണം നൽകി സഹായിക്കാറുണ്ടെന്നും ചാർമിള തുറന്ന് പറയുന്നു.

മലയാള സിനിമയിലാണ് ചാർമിള മിന്നി തിളങ്ങിയതെങ്കിലും ജീവിതത്തിലെ പ്രതിസന്ധി കാലത്ത് തമിഴ് നടന്മാർ ആശ്രയമാകുക ആയിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പഠന ചെലവ് സന്തോഷത്തോടെയാണ് ഈ നടന്മാർ ഏറ്റെടുത്തത്. മകൻ വലുതാകുമ്പോഴേക്കും എവിടെയങ്കിലും സെറ്റിൽ ചെയ്യണം എന്നാണ് ചാർമിളയുടെ ആഗ്രഹം.

ബാധ്യതകൾ തീർത്ത് സ്വസ്ഥമായ ഒരു ജീവിതം നയിക്കാനുള്ള നെട്ടോട്ടത്തിലാണ് ചാർമിള ഇപ്പോൾ. വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ ചാർമിള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരുന്നു. ഇപ്പോൾ മംഗല്യപ്പട്ട് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ചാർമിള.