- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ ലൂക്കൗട്ട് നോട്ടീസിനെതിരെ ചെന്നൈ ഹൈക്കോടതിയെ സമീപിച്ച് ചിതംബരത്തിന്റെ മകൻ; കേസ് മാധ്യമ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ വിളിച്ചതിനെ തുടർന്ന്; കോടതിയെ സമീപിച്ചത് സിബിഐക്ക് മുന്നിൽ ഹാജരാകാതെ
ചെന്നൈ:നിയമലംഘനക്കേസിൽ സിബിഐ നൽകിയ ലുക്കൗട്ട് നോട്ടീസിനെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയിൽ. കാർത്തിയുടെ ഹർജിയിൽ വാദംകേട്ട കോടതി വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേസിൽ തുടർവാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്. ഇൻന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ മാധ്യമ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ കാർത്തി ചിദംബരത്തിനെ വിളിപ്പിച്ചിരുന്നു. എന്നാൽ, സിബിഐ ക്ക് മുമ്പിൽ ഹാജരാകാതെ കാർത്തി നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമ ലംഘനക്കേസിൽ സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് കാർത്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാർത്തിയുടെ വസതികളിലും സ്ഥാപനങ്ങളിലും സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ കാർത്തി വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കാർത്തി രാജ്യത്തുതന്നെ ഉണ്ടെന്നും എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന
ചെന്നൈ:നിയമലംഘനക്കേസിൽ സിബിഐ നൽകിയ ലുക്കൗട്ട് നോട്ടീസിനെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയിൽ. കാർത്തിയുടെ ഹർജിയിൽ വാദംകേട്ട കോടതി വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേസിൽ തുടർവാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ഇൻന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ മാധ്യമ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ കാർത്തി ചിദംബരത്തിനെ വിളിപ്പിച്ചിരുന്നു. എന്നാൽ, സിബിഐ ക്ക് മുമ്പിൽ ഹാജരാകാതെ കാർത്തി നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമ ലംഘനക്കേസിൽ സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് കാർത്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാർത്തിയുടെ വസതികളിലും സ്ഥാപനങ്ങളിലും സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ കാർത്തി വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കാർത്തി രാജ്യത്തുതന്നെ ഉണ്ടെന്നും എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും പി ചിദംബരം വ്യക്തമാക്കിയിരുന്നു.



