- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പോലെ ഏതെങ്കിലും താരത്തെ കണ്ടിട്ടുണ്ടോ...? സ്വന്തം ആരാധകന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ താരം ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു; കാർത്തിയുടെ കണ്ണീരിന് മുന്നിൽ കൈ കൂപ്പി തമിഴ് സിനിമ ലോകം
ചെന്നൈ: ആരാധകരെ സ്‌നേഹിക്കുന്ന കാര്യത്തിൽ തമിഴ് നായകന്മാർ വളരെ മുൻപന്തിയിലാണ്.അതിന്റെ സ്‌നേഹം അവർക്ക് എപ്പോഴും ലഭിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സ്വന്തം ആരാധകന്റെ മരണ വാർത്തയറിഞ്ഞ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ താരം പൊട്ടിക്കരയുകയായിരുന്നു. തിരുവണ്ണാമലൈ കാർത്തി ഫാൻസ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവൻ കുമാറാണ് വാഹനാപകടത്തിൽ മരിച്ചത്. 27 വയസ്സായിരുന്നു.ചെന്നൈയിൽ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ജീവൻ കുമാർ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തിൽ മരിച്ചു. കാറിൽ ഒപ്പമുണ്ടായവരെല്ലാം അത്യസന്ന നിലയിൽ ആശുപത്രിയിലാണ്. ജീവന് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാർത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോൾ കാർത്തി പൊട്ടിക്കരയുകയായിരുന്നു. കാർത്തിയുടെ കരച്ചിൽ കണ്ട് ആരാധകരും നിയന്തണം വിട്ട് കരഞ്ഞു.കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തിൽ കാർത്തി പങ്കെടുത്തിരുന്നു
ചെന്നൈ: ആരാധകരെ സ്‌നേഹിക്കുന്ന കാര്യത്തിൽ തമിഴ് നായകന്മാർ വളരെ മുൻപന്തിയിലാണ്.അതിന്റെ സ്‌നേഹം അവർക്ക് എപ്പോഴും ലഭിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സ്വന്തം ആരാധകന്റെ മരണ വാർത്തയറിഞ്ഞ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ താരം പൊട്ടിക്കരയുകയായിരുന്നു.
തിരുവണ്ണാമലൈ കാർത്തി ഫാൻസ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവൻ കുമാറാണ് വാഹനാപകടത്തിൽ മരിച്ചത്. 27 വയസ്സായിരുന്നു.ചെന്നൈയിൽ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ജീവൻ കുമാർ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തിൽ മരിച്ചു. കാറിൽ ഒപ്പമുണ്ടായവരെല്ലാം അത്യസന്ന നിലയിൽ ആശുപത്രിയിലാണ്.
ജീവന് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാർത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോൾ കാർത്തി പൊട്ടിക്കരയുകയായിരുന്നു. കാർത്തിയുടെ കരച്ചിൽ കണ്ട് ആരാധകരും നിയന്തണം വിട്ട് കരഞ്ഞു.കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തിൽ കാർത്തി പങ്കെടുത്തിരുന്നു.



