ട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകളുമായി കാർത്തുമ്പി റ്റീം ഇന്നലെ 23 മുതൽ നാളെ 25 വരെ ടെക്നോപാർക്കിലുണ്ടാവും. ടെക്കികൾക്ക് നേരിട്ട് ഉത്പാദകരിൽ നിന്നു തന്നെ കുടകൾ വാങ്ങാനുള്ള അവസരമാണ് ഇത്തവണ പ്രതിധ്വനി ഒരുക്കിയിരിക്കുന്നത്. ഇതിനകം കുടകൾ ബുക്കു ചെയ്തവർക്കും കുടവാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇന്ന് (നിള), നാളെ (ഫേസ് ത്രീ) തീയതികളിൽ റ്റെക്‌നോപാർക്കിലെ കാർത്തുമ്പി സെയിൽസ് കൗണ്ടറുകളിൽ നിന്ന് കുടകൾ വാങ്ങാം.

അട്ടപ്പാടിയിൽ കുട നിർമ്മിക്കുന്ന ലക്ഷ്മിയും രമേശുമാണ് പ്രതിധ്വനിയുടെ ക്ഷണം സ്വീകരിച്ചു ടെക്നോപാർക്കിലെത്തിയത്. ഐ ടി ജീവനക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 150ലധികം കുടകൾ വിട്ടു പോകുകയും മുന്നൂറിലധികം ഓർഡറുകൾ കർത്തുമ്പി കുടയ്ക്ക് ലഭിക്കുകയും ചെയ്തു. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും ടെക്‌നോപാർക്ക് സമൂഹത്തിനു മുന്നിൽ കാർത്തുമ്പി കുടകളുമായ് എത്തുകയാണ്. മെയ്‌ ആദ്യവാരം ആരംഭിച്ച പ്രീ ഓർഡർ കളക്ഷനു വളരെ നല്ല പ്രതികരണമാണു ലഭിച്ചത്.

കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസി സംഘടനയായ 'തമ്പ്' ഉം ഓൺലൈൻ കൂട്ടായ്മ ആയ 'പീസ് കളക്റ്റീവ്' ഉം സംയുക്തമായി ആരംഭിച്ചതാണ് കുടനിർമ്മാണ സംരംഭം. കേരളത്തിന്റെ ഒരു മൂലയിൽ കൈനീട്ടി നിൽക്കാൻ നിർബന്ധിതരാക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ആത്മവിശ്വാസവും സ്വാഭിമാനബോധവും വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടീം കാർത്തുമ്പി.

അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങൾക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനു വേണ്ടിയാണു കുടനിർമ്മാണ യുണിറ്റ് ആരംഭിച്ചത്. 100 ഓളം ആദിവാസി യുവതികൾ കുട നിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്. ദിവസം 500 മുതൽ 700 രൂപവരെ വരുമാനം ഇതിൽനിന്ന് ലഭിക്കുന്നു. വിപണി കീഴടക്കുന്നതിനോടൊപ്പം ആദിവാസി സ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്നതും കൂടിയാണ് കുട നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

3 ഫോൾഡ് കുടകൾ ആണു കാർത്തുമ്പി നിർമ്മിച്ചു നൽകുന്നത്. വിവിധ നിറങ്ങളിലും കറുപ്പ് നിറത്തിലും ലഭ്യമാണ്. ഒരു കുടയ്ക്ക് 330 രൂപയാണ് വിപണി വില എന്നാൽ പ്രതിധ്വനി വഴി ഓർഡർ ചെയ്യുമ്പോ കുടകൾ 300 രൂപയ്ക്ക് ലഭ്യമാക്കുന്നു.

കാർത്തുമ്പി കുടകൾ ഇനിയും ബുക്ക് ചെയ്തിട്ടില്ലാത്തവർ വിവിധ കെട്ടിടങ്ങളിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ ചെയ്യുക

മാഗി വൈ വി (ജനറൽ കൺവീനർ )-+91 98465 00087, സജിൻ എ എസ് ( നിള ) - 9746105777, മുരളി കൃഷ്ണൻ ( തേജസ്വിനി ) -- 9947181328, ഷിബു കെ (ഭവാനി ) - 9400420970, കിരൺ (കിൻഫ്ര) - 70122 30578, റോഷിൻ റോയ് (ലീല കാർണിവൽ ) - 9961996339, വിപിൻ (എം സ്‌ക്വയർ) -94973 50584, കിരൺ ദേവദാസ് ( ഗായത്രി /നെയ്യാർ) - 99477 24433, ഹഗിൻ ഹരിദാസ് (ചന്ദ്രഗിരി / ക്വസ്റ്റ് ഗ്ലോബൽ ) - 95626 13583, അരുൺ കേശവൻ (യമുന, ടെക്നോപാർക് ഫേസ് 3)- 8606076636, ജാനു (ഗംഗ, ടെക്നോപാർക് ഫേസ് 3)- 8893914157, പ്രണവ് വി (ടെക്നോപാർക് ഫേസ് 2 ഇൻഫോസിസ് ) -
82818 95259, കിരൺ എ എസ്സ് (ടെക്നോപാർക് ഫേസ് 2 യു എസ് ടി ഗ്ലൊബൽ)- 94955 48669, രഞ്ജിത്ത് ജയരാമൻ-(ഐ ബി എസ് )- 94468 09415.